റോഡരികിലെ കാടുകൾ വെട്ടിമാറ്റി സിപിഐ എം പ്രവർത്തകർ

പരപ്പച്ചാൽ–-ചെമ്പൻകുന്ന് റോഡിന്റെ ഇരുവശവും സിപിഐ എം പ്രവർത്തകർ ശുചീകരിക്കുന്നു


 ഭീമനടി  വാഹനഗതാഗതത്തിന് തടസ്സമായ റോഡരികിലെ  കാടുകൾ സിപിഐ എം പ്രവർത്തകർ വെട്ടിമാറ്റി ശുചീകരിച്ചു.  ഒരാഴ്ചമുമ്പ് ഒരേസ്ഥലത്ത് രണ്ട് വാഹനാപകടമുണ്ടായ പരപ്പച്ചാലിലാണ് സിപിഐ എം ചെമ്പൻകുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ  പ്രവർത്തകർ റോഡരിക്‌ വൃത്തിയാക്കിയത്. പാലത്തിന്റെ മറുകരയിൽനിന്ന് ചെമ്പൻകുന്ന്‌വരെയുള്ള ഒരു കിലോമീറ്റർ ദൂരംവരുന്ന റോഡിന്റെ ഇരുവശങ്ങളുമാണ്‌ വൃത്തിയാക്കിയത്. 20  പ്രവർത്തകരാണ് സേവനപ്രവർത്തനത്തിൽ പങ്കാളികളായത്.  റോഡിലെ സേവന പ്രവർത്തനങ്ങൾ പഞ്ചായത്ത് അംഗം ഇ ടി ജോസ് ഉദ്ഘാടനം ചെയ്തു. ആർ ഭാസ്കരൻ, കെ ബാബു എന്നിവർ സംസാരിച്ചു. തുടർച്ചയായി അപകടങ്ങൾ നടക്കുന്ന പ്രദേശമാണ് ഇവിടം. റോഡിന്റെ ഇരുവശങ്ങളിലായി വളരുന്ന കാടുകളും പാഴ്‌ച്ചെടികളും  വളവുകളും  ഡ്രൈവർമാരുടെ കാഴ്ചക്ക്‌ തടസ്സമാകുന്നു. ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു. തലനാരിഴയ്ക്കാണ് പല അപകടങ്ങളും ഒഴിവാകുന്നത്. വാഹനങ്ങളുടെ അമിതവേഗതയും  അപകടത്തിന് കാരണമാകുന്നു.  Read on deshabhimani.com

Related News