ദീപജ്വാല തെളിച്ച് തൊഴിലാളികളും

ഡൽഹിയിൽ നടക്കുന്ന വനിതാ ​ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ദീപജ്വാല തെളിക്കൽ പരിപാടിയും സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു


കാഞ്ഞങ്ങാട് ഡൽഹിയിൽ നടക്കുന്ന വനിതാ ​ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ  കാഞ്ഞങ്ങാട് ഐക്യദാർഢ്യ പൊതുയോ​ഗവും ദീപജ്വാല തെളിയിക്കൽ പരിപാടിയും നടന്നു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി ജി ദേവ് അധ്യക്ഷനായി. പി മണിമോഹൻ, കെ വി രാഘവൻ , കെ വി കൃഷ്ണൻ, എ ദാമോധരൻ  , എം കെ അബ്ദുൾ റഹ്മാൻ, മനീഫ് കടപ്പുറം, ഹമീദ് മുക്കൂട് , പി പി രാജു, കരിവെള്ളൂർ വിജയൻ , ശാർങാധരൻ എന്നിവർ സംസാരിച്ചു. കരുണാകരൻ കുന്നത്ത് സ്വാ​ഗതം പറഞ്ഞു. Read on deshabhimani.com

Related News