ഇവിടെയുണ്ട്‌ ഔഷധങ്ങളുടെ മരുത്വാമല

ചെറുവത്തൂർ അഗ്രി ഫെസ്‌റ്റിൽ ഒരുക്കിയ ഔഷധ സസ്യ പ്രദർശനം


ചെറുവത്തൂർ എത്രതരം തുളസി കണ്ടിട്ടുണ്ടെന്ന്‌ ചോദിച്ചാൽ വിരലിലെണ്ണാവുന്ന എണ്ണം മാത്രമാണ്‌ പറയാനാവുക. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 24 തരം അപൂർവ തുളസി കാണാനും അവയുടെ ഔഷധ ഗുണങ്ങളറിയാനും ഇതാ ഒരപൂർവ അവസരം.  നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ ചെറുവത്തൂരിൽ സംഘടിപ്പിക്കുന്ന  അഗ്രിഫെസ്‌റ്റിൽ എത്തിയാൽ മതി. ഇന്ത്യയിൽ കണ്ടുവരുന്ന രാമ, കൃഷ്‌ണ, വന, സർപ്പ തുളസികൾക്ക്‌ പുറമെ യൂറോപ്പ്‌ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ വിവിധ തുളസികൾ ഇവിടെയുണ്ട്‌. ഇലക്ക്‌ ഒരു സുഗന്ധം, ചതച്ചാൽ മറ്റൊരു സുഗന്ധം  എന്നിവയുള്ള മാജിക്കൽ തുളസി മുതൽ അമൃതതുളസി വരെ ഇവിടെ കാണാം.  തുളസി കൂടാതെ മുറിവുണ്ടായാൽ അവയെ ചേർക്കാനുള്ള ചുരക്കള്ളി, കരൾ രോഗ ശമനത്തിനുപയോഗിക്കുന്ന കരളകം, മൂത്രക്കല്ലിനുള്ള  ഔഷധമായ കല്ലുരുക്കി എന്നിങ്ങനെ അപൂർവങ്ങളായ  150 പച്ചമരുന്നു ചെടികളും  ഇവിടെയുണ്ട്‌. ബളാൽ പഞ്ചായത്തിലെ ചുള്ളി ഫാമാണ്‌  പ്രദർശനം ഒരുക്കിയത്‌. ഞായറാഴ്‌ കാർഷിക സെമിനാറിൽ  ഡോ. സി തമ്പാൻ വിഷയം അവതരിപ്പിച്ചു. കെ നാരായണൻ അധ്യക്ഷനായി. ഡോ. എം ഗോവിന്ദൻ, കെ ബിന്ദു , സി വി ഗിരീശൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News