സമവായ ചർച്ചയിൽ ബഹളം പി കെ ഫൈസലിനെ 
മാറ്റണമെന്ന് നേതാക്കൾ



കാസർകോട്‌ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ പി കെ ഫൈസലിനെ മാറ്റണമെന്ന ആവശ്യം ജില്ലയിലെ നേതാക്കൾ ശക്തമാക്കുന്നു. ഞായറാഴ്‌ച കാസർകോട്‌ ഗസ്‌റ്റ്‌ ഹൗസിൽ ചേർന്ന ഡിസിസി പുനഃസംഘടനക്കുള്ള സമവായ സമിതി യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും  ഫൈസലിനെതിരെ തിരിഞ്ഞു.  ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യന്റെ സാന്നിധ്യത്തിലായിരുന്നു ഇത്‌. സമവായസമിതി  അറിയാതെ മണ്ഡലം ഭാരവാഹികളെ  ഫൈസൽ നിശ്ചയിക്കുന്നുവെന്ന്‌ പറഞ്ഞ്‌ യോഗത്തിൽ ബഹളമുണ്ടായി. രാജ്‌മോഹൻ ഉണ്ണിത്താനാണ്‌ വിഷയം ഉയർത്തിയത്‌. ഉണ്ണിത്താനും  ഫൈസലും തമ്മിൽ വാക്കുതർക്കമുണ്ടായി. മറ്റുള്ളവരും ഫൈസലിനെതിരെ തിരിഞ്ഞു. പത്തംഗ സമവായസമിതിയിലെ എട്ടുപേരും എതിരായപ്പോൾ ഫൈസൽ ഒറ്റപ്പെട്ടു. സോണി സെബാസ്‌റ്റ്യൻ മിണ്ടാതിരുന്നു. ഗാന്ധിജിയെയും സവർക്കറെയും തിരിച്ചറിയാത്തയാൾ ഡിസിസി പ്രസിഡന്റായാൽ കോൺഗ്രസിന്റെ ഗതി തകർച്ചയായിരിക്കുമെന്ന്‌ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഫൈസലിനെ മാറ്റണമെന്ന്‌ കെപിസിസി നേതൃത്വത്തോടും പ്രതിപക്ഷ നേയിലെ എട്ടുപേരും എതിരായപ്പോൾ ഫൈസൽ ഒറ്റപ്പെട്ടു. സോണി സെബാസ്‌റ്റ്യൻ മിണ്ടാതിരുന്നു. ഗാന്ധിജിയെയും സവർക്കറെയും തിരിച്ചറിയാത്തയാൾ ഡിസിസി പ്രസിഡന്റായാൽ കോൺഗ്രസിന്റെ ഗതി തകർച്ചയായിരിക്കുമെന്ന്‌ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഫൈസലിനെ മാറ്റണമെന്ന്‌ കെപിസിസി നേതൃത്വത്തോടും പ്രതിപക്ഷ നേതാവിനോടും ജില്ലയിലെ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്‌.   ഉണ്ണിത്താനെതിരെയും കെ പി കുഞ്ഞിക്കണ്ണനെതിരെയും അതിരൂക്ഷമായാണ്‌ ഫൈസൽ പ്രതികരിച്ചത്‌. സംഘടനയെ ചലിപ്പിക്കാൻ ശ്രമിക്കുമ്പോൾ തടസം നിൽക്കുകയാണെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു പ്രതികരണം. ബഹളം ശക്തമായതോടെ ഡിസിസി, മണ്ഡലം, ബ്ലോക്ക്‌ ഭാരവാഹികളെ നിശ്ചയിക്കാനുള്ള സമവായചർച്ച എവിടെയുമെത്താതെ അവസാനിച്ചു. താവിനോടും ജില്ലയിലെ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്‌.   ഉണ്ണിത്താനെതിരെയും കെ പി കുഞ്ഞിക്കണ്ണനെതിരെയും അതിരൂക്ഷമായാണ്‌ ഫൈസൽ പ്രതികരിച്ചത്‌. സംഘടനയെ ചലിപ്പിക്കാൻ ശ്രമിക്കുമ്പോൾ തടസം നിൽക്കുകയാണെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു പ്രതികരണം. ബഹളം ശക്തമായതോടെ ഡിസിസി, മണ്ഡലം, ബ്ലോക്ക്‌ ഭാരവാഹികളെ നിശ്ചയിക്കാനുള്ള സമവായചർച്ച എവിടെയുമെത്താതെ അവസാനിച്ചു.   Read on deshabhimani.com

Related News