കയ്യൂർ ഫെസ്‌റ്റ്‌: 
ടിക്കറ്റ്‌ വിൽപ്പന തുടങ്ങി

കയ്യൂർ ഫെസ്റ്റ് അഖിലേന്ത്യാ പ്രദർശനത്തിന്റെ ടിക്കറ്റ്‌ വിൽപന എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


കയ്യൂർ കയ്യൂർ ഫെസ്റ്റ് അഖിലേന്ത്യ പ്രദർശനത്തിന്റെ ടിക്കറ്റ് വിൽപന എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി വത്സലൻ അധ്യക്ഷനായി. അബ്ദുൾഖാദർ, പി ഗിരീഷ്, കെ കരുണാകരൻ ടിക്കറ്റ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് സ്‌റ്റാൻഡിങ്‌ കമ്മിറ്റിയംഗം കെ ശകുന്തള, ചീമേനി പൊലീസ് ഇൻസ്പെക്ടർ കെ  അജിത, കയനി കുഞ്ഞിക്കണ്ണൻ, വി വി ജനാർദ നൻ, കെ രാജൻ, ലത, സി കെ ചന്ദ്രൻ സംസാരിച്ചു. പി പി പവിത്രൻ സ്വാഗതവും ഇ മധുസൂദനൻ നന്ദിയും പറഞ്ഞു. 24 മുതൽ ജനുവരി 6 വരെയാണ് അഖിലേന്ത്യ പ്രദർശനം. സർക്കാർ സ്ഥാപനങ്ങളുടെ പ്രദർശന സ്‌റ്റാളുകൾ, ഫ്ലവർ ഷോ, അമ്യൂസ്‌മെന്റ്‌ പാർക്ക്, ഫുഡ് ഫെസ്‌റ്റ്‌, കലാപരിപാടികൾ എന്നിവ  പ്രദർശന നഗരിയിലുണ്ടാകും. 24ന് പകൽ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.   Read on deshabhimani.com

Related News