ഭിന്നശേഷി കുടുംബത്തെ 
സുരക്ഷിത കേന്ദ്രത്തിലേക്ക്‌ മാറ്റി

ഭിന്നശേഷിക്കാരനായ ജാർഖഡ്‌ സ്വദേശി സാഹിബ്‌ 
ഷേക്കിനെ ഹൊസ്‌ദുർഗ്‌ ജനമൈത്രിപോലീസ്‌ സുരക്ഷിത കേന്ദ്രത്തിലെത്തിക്കുന്നു


കാഞ്ഞങ്ങാട്  ടൗണിൽ അലഞ്ഞുതിരിഞ്ഞ ഭിന്നശേഷിക്കാരനായ സാഹിബ് ഷേക്കിനെയും കുടുംബത്തെയും ഹൊസ്ദുർഗ്‌ ജനമൈത്രി പൊലീസ്‌ സുരക്ഷിതകേന്ദ്രത്തിലേക്ക്‌ മാറ്റി.  ജാർഖണ്ഡ് സ്വദേശികളാണ്‌ സാഹിബ് ഷേക്കും ഭാര്യ റായിദ കാത്തൂനും. ഇവർക്ക്‌ കുട്ടിയുമുണ്ട്‌. റായിദയെയും കുട്ടിയേയും പിങ്ക് പൊലീസ് പരവനടുക്കം മഹിള മന്ദിരത്തിൽ എത്തിച്ചു. സാഹിബ് ഷേക്കിനെ പെരിയ ചെർക്കപ്പാറയിലുള്ള മരിയ ഭവനിലേക്കും മാറ്റി.   കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ഡോ. വി ബാലകൃഷ്ണന്റെ നിർദേശത്തിൽ ഹൊസ്ദുർഗ്  ഇൻസ്പെക്ടർ കെ പി ഷൈൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ  നാരായണൻ, പി  രഞ്ജിത്ത് കുമാർ പിങ്ക് പൊലീസ് ഓഫീസർ മാരായ ഹേമലത, രേഷ്മ, രമ്യത എന്നിവർ ചേർന്നാണ് കുടുംബത്തിന്റെ ബുദ്ധിമുട്ട്‌ പരിഹരിക്കാൻ ഇടപെട്ടത്‌. Read on deshabhimani.com

Related News