കാട്ടുപന്നി ചത്തുപൊന്തി; 
പന്നിപ്പനിയോ?



വെള്ളരിക്കുണ്ട്     പരപ്പയിൽ വീട്ടുപറമ്പിൽ കാട്ടുപന്നി ചത്തനിലയിൽ. പരപ്പ കമ്മാടത്തെ മൂലയ്ക്കൽ നാസറിന്റെ വീടിന് പുറകുവശത്താണ് വ്യാഴം രാവിലെ  ഒന്നര ക്വിന്റലോളം തൂക്കം വരുന്ന പെൺ പന്നി ചത്തത്. ദേഹത്ത് പരിക്കുകളൊന്നും കാണാനില്ല. രണ്ട് ദിവസത്തെ പഴക്കമുണ്ട്‌. ആഫ്രിക്കൻ പന്നിപ്പനി വയനാട് ജില്ലയിൽ ബാധിച്ചുവെന്ന വാർത്ത വരുന്നതിനടിയിൽ കാട്ടുപന്നി ചത്തത്‌ ആശങ്കയുണ്ടാക്കിയിട്ടുണ്ട്‌.  മരുതോം പരപ്പ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി എസ് വിനോദ് കുമാർ, ആർഎഫ് വാച്ചർ സുമേഷ് എന്നിവർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പ്ലാച്ചിക്കര മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ നീരജ് പോസ്റ്റ്മാർട്ടം ചെയ്‌ത്‌ മറവ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണകാരണം അറിയൂ. പന്നികൾ ചത്താൽ അറിയിക്കണം പന്നിപ്പനിയുടെ സാഹചര്യത്തിൽ കാട്ടിലേ നാട്ടുമ്പുറത്തോ കാട്ടുപ്പന്നി ചത്തതായി കണ്ടാല്‍ വിവരം അറിയിക്കണമെന്ന് വനം വകുപ്പ് നിർദേശിച്ചു.  മലയോരത്ത് അടുത്ത കാലത്തായി കാട്ടുപന്നികൾ വലിയതോതിൽ വർധിച്ചിട്ടുണ്ട്.  പട്ടാപകൽ പോലും പന്നികൾ പരപ്പ, വെള്ളരിക്കുണ്ട് ടൗണുകളിൽ നിരവധി തവണയാണ് അക്രമം നടത്തിയത്.  Read on deshabhimani.com

Related News