മുങ്ങിപ്പോകും

കരകയറി ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിൽ താമസിക്കുന്ന സൗജത്തിനെയും കുടുംബാംഗങ്ങളെയും കാസർകോട്‌ അഗ്നിരക്ഷാ സേന അംഗങ്ങൾ ഡിങ്കി ബോട്ടിൽ രക്ഷപ്പെടുത്തുന്നു. ചെങ്കൽ പണ നികത്തി നിർമിച്ച വീട്‌ കനത്ത മഴയിൽ വെള്ളത്താൽ ചുറ്റപ്പെട്ടതോടെയാണ്‌ രക്ഷാപ്രവർത്തനത്തിന്‌ അഗ്നിരക്ഷാസേന ഇറങ്ങിയത്‌.


കാസർകോട് ജില്ലയിൽ തിങ്കളാഴ്‌ചയും അതി ശക്ത മഴ പെയ്‌തു. പ്രളയ സാധ്യത മേഖലയിലും താഴ്ന്ന പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പ് വരുത്താനുള്ള ചുമതല താലൂക്ക് തഹസിൽദാർമാർക്ക് നൽകി. ജില്ലയിൽ കൂഡ്‌ലുവിലും മുളിയാറിലുമാണ്‌ കൂടുതൽ മഴ പെയ്‌തത്‌.  താലൂക്കുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തന സജ്ജമാക്കും.  ക്വാറികളുടെ പ്രവർത്തനം തീവ്ര മഴ കുറയുന്നതുവരെ താത്ക്കാലികമായി നിർത്തിവെക്കണമെന്നും കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അറിയിച്ചു.   വീടുകൾ തകർന്നു രാജപുരം മലയോരത്ത് കനത്ത മഴ തുടരുന്നു.  ഒരു വീട് തകർന്നു. പലസ്ഥലങ്ങളിലും മരങ്ങളും കല്ലുകളും വീണും മണ്ണ് ഇടിഞ്ഞ്‌ നഷ്ടം സംഭവിച്ചു. കള്ളാർ പഞ്ചായത്ത് പള്ളംപടക്ക പട്ടികവർഗ കോളനിയിലെ അമ്പാടിയുടെ വീട് കല്ല് ഉരുണ്ടുവന്ന് തകർന്നു. പുത്തരിയന്റെ വീടിന് മുകളിൽ മണ്ണ് ഇടിഞ്ഞുവീണ് കേടുപാട് സംഭവിച്ചു.  രാധാകൃഷ്ണൻ, മാണിക്കൻ, പള്ളിച്ചി, രാജു എന്നിവരുടെ  വീടിന്റെ മുറ്റം പൂർണമായും തകർന്നു. വീടുകൾക്ക് അപകട ഭീഷണിയുണ്ട്‌.  കോളിച്ചാൽ പ്രാന്തർകാവ്, കുളപ്പുറം ഭാഗവുംത്ത് പോകുന്ന പാലത്തിലും റോഡിലും വെള്ളം കയറി വാഹന ഗതാഗതം നിലച്ചു.  കിണർ മൂടി, കൃഷി നശിച്ചു. കടലാക്രമണം കാസർകോട്‌ കോട്ടിക്കുളം, തൃക്കണ്ണാട്‌, ബേക്കൽ, പള്ളിക്കര തീരദേശ പ്രദേശങ്ങളിൽ കടലക്രമണ ഭീഷണിയിൽ. കര 50 മീറ്ററോളം  കടലെടുത്തു. ശക്തമായ തിരമാല വീടുകൾക്ക്‌   ഭീഷണിയാണ്‌. കരക്ക് കയറ്റിവച്ച മീൻപിടിത്ത തോണികളും ബോട്ടുകളും സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റി.  മഴയിൽ ചെക്ക്‌ ഡാമും ദുരിതമാകുന്നു രാജപുരം പ്രദേശത്തെ  കർഷകർക്ക് അയറോട്ട്  പാലപ്പുഴ ചെക്ക്ഡാം ദുരിതമാകുന്നു. കനത്ത മഴയിൽ ഏക്കർ കണക്കിന് ഭൂമിയും  കാർഷികവിളകളും മഴയെടുത്തു. ശക്തമായ കരയിടിച്ചലിനെ തുടർന്ന് പലരുടെയും ഭൂമിയുടെ ഒരു ഭാഗം ഇല്ലാതെയായി. ബേഡകം–- രാമങ്കയം കുടിവെള്ള പദ്ധതിക്കും കോടോം–-ബേളൂർ സാർക്ക് കുടിവെള്ള പദ്ധതിക്കുമായി 2011ൽ കോടോം–-ബേളൂർ പഞ്ചായത്തിലെ  അഞ്ചാം വാർഡ് അയറോട്ട് പാലപ്പുഴ പുഴയിൽ വാട്ടർ അതോറിറ്റി സ്ഥാപിച്ച ചെക്ക് ഡാമാണ്‌  ദുരിതം സമ്മാനിക്കുന്നത്.  അശാസ്ത്രീയമാണ്‌ ഡാം നിർമാണം. ശക്തമായ മഴ പെയ്യുന്നതോടെ പ്രദേശത്തെ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങുന്നു. പുഴയുടെ ഗതി തന്നെ മാറി. ഇപ്പോൾ കൃഷി ഇടങ്ങളിലൂടെ വെള്ളം ഒഴുകുകയാണ്.  ശക്തമായ മഴയുണ്ടായാൽ കർണാടകയിലെ കാവേരിയിൽനിന്ന് ഉത്‌ഭവിക്കുന്ന പുഴയിൽ  ഇവിടെ വെള്ളം ഉയരുന്ന സ്ഥിതിയാണ്. ഉദുമ മണ്ഡലത്തിന്റെയും ഹൊസ്ദുർഗ് മണ്ഡലത്തിന്റെയും അതിർത്തി ഈ പുഴയാണ്.  ഉദുമ മണ്ഡലത്തിന്റെ ബേഡകം പഞ്ചായത്താണ് ഒരു വശം. ആ ഭാഗത്ത്  വളരെ സുരക്ഷിതമായ രീതിയിൽ അരികിൽ കോൺക്രീറ്റ്‌  മതിൽ നിർമിച്ചതിനാൽ ഒരു ഭാഗം  വളരെ സുരക്ഷിതമാണ്. എന്നാൽ മറുകരയായ കോടോം–-ബേളൂർ പഞ്ചായത്തിന്റെ പാലപ്പുഴ പ്രദേശം വെളളത്തിൽ മുങ്ങി കര പുഴയാകുന്ന അവസ്ഥയാണ്. ഡാമിന്റെ മുകൾ വശത്ത് 50 മീറ്റർ നീളത്തിൽ ഏകദേശം 10 മീറ്റർ ഉയരത്തിലും ഡാമിന്റെ താഴ്ഭാഗം 50 മീറ്റർ നീളത്തിൽ അഞ്ച്‌ മീറ്റർ ഉയരത്തിലും കോൺക്രീറ്റ് മതിൽ നിർമിച്ചാലേ പ്രദേശം സുരക്ഷിതമാകൂ.   Read on deshabhimani.com

Related News