ഭൂമി ഡാറ്റാ ബാങ്കില്‍ 
കുടുങ്ങി മലയോര കർഷകർ



രാജപുരം ഭൂമി തരം മാറ്റി വർഷങ്ങൾ കഴിഞ്ഞിട്ടും ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കാത്തത്‌ മലയോരത്ത് നിരവധി പേർ പ്രതിസന്ധിയിലാക്കി. 10 മുതൽ 35 വർഷം മുമ്പ് തന്നെ വയൽ നികത്തി വീടു വെച്ചും കൃഷി നടത്തിയും ജീവിക്കുന്നവരാണ്‌ സ്ഥലം ഇന്നും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ പ്രയാസപ്പെടുന്നത്‌. തണ്ണീർതട നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വീട് ഉൾപ്പടെയുഉള്ള കെട്ടിടങ്ങൾക്ക്‌ കെട്ടിട നമ്പർ അനുവദിച്ചിട്ടും ഇപ്പോഴും ഡാറ്റ ബാങ്കിൽ തന്നെയാണുള്ളത്‌.    മാറ്റി കിട്ടാൻ ആർഡിഒ ഓഫീസിൽ അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും തീരുമാനമായില്ല. അതിനാൽ ഈ ഭൂമിക്ക് ബാങ്കുകൾ  വായ്പപോലും അനുവദിക്കുന്നില്ല. അഞ്ച് സെന്റ് വരെയുള്ളവരെ വീട് വയ്‌ക്കുന്നതിനും, കെട്ടിടം നിർമ്മിക്കുന്നതിനും ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കുന്നതിന്‌ നിയമം തടസ്സമില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും പ്രവർത്തികമാകുന്നില്ല. പനത്തടി, കള്ളാർ, കോടോം ബേളൂർ പഞ്ചായത്തിൽ നൂറുകണക്കിന് ഭൂഉടമകൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. Read on deshabhimani.com

Related News