ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ 
വിജിലൻസ്‌ പരിശോധന



നീലേശ്വരം ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. നീലേശ്വരം, ഉദുമ, കാസര്‍കോട് എന്നീ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടത്തിയത്. നീലേശ്വരത്ത് ഡിവൈഎസ്പി കെ വി വേണുഗോപാല്‍, ഉദ്യോഗസ്ഥരായ വി ടി സുഭാഷ് ചന്ദ്രന്‍, സതീഷ്, രതീഷ്, സജിമോന്‍ എന്നിവരാണ് താലൂക്ക് സപ്ലൈ ഓഫീസറുടെ സാന്നിധ്യത്തിൽ  പരിശോധിച്ചത്‌.   ഉദുമയില്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, കാസര്‍കോട്ട് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.  ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരംപരിശോധന കാര്യക്ഷമമല്ല. ഹോട്ടലില്‍ നിന്നും ബേക്കറികളില്‍ നിന്നും മറ്റും ശേഖരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ പരിശോധനയ്ക്ക് അയക്കുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാറില്ല. ഉദ്യോഗസ്ഥര്‍ കൃത്യനിഷ്ടത പാലിക്കാറില്ല. ഓഫീസുകളില്‍ കൃത്യസമയത്ത് എത്താറില്ല. ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്താറുണ്ട്‌ തുടങ്ങിയ പരാതി ഉയർന്നതിനെ തുടർന്നാണ്‌ പരിശോധന. Read on deshabhimani.com

Related News