കുമളി ബസ്സിലെ സമ്മാനം 
ബിജോ എം ജോസഫിന്‌



കാഞ്ഞങ്ങാട് പെർള കുമളി റൂട്ടിലോടുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലെ യാത്രക്കാർക്കായി മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ഈ മാസത്തെ സമ്മാനം ബളാൽ സ്വദേശി ബിജോ എം ജോസഫിന്. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ലക്ഷ്മി സമ്മാനം കൈമാറി. പെർളയിൽ നിന്ന് പകൽ 1.30ന് പുറപ്പെട്ട്  കുറ്റിക്കോൽ, ഒടയഞ്ചാൽ, വെള്ളരിക്കുണ്ട് വഴി ചെറുപുഴ, ആലക്കോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോതമംഗലം, ഇടുക്കി, കട്ടപ്പന വഴി കുമളിയിലേക്ക്  സർവീസ്‌ നടത്തുന്ന ബസ്സാണിത്‌. സമ്മാനപദ്ധതിയുടെ അഞ്ചാമത്തെ നറുക്കെടുപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി  കെ എം ഹരിദാസ് നിർവഹിച്ചു. പിവി ചന്ദ്രൻ, രജനി കൃഷ്ണൻ, എം വി രാജു എന്നിവർ സംസാരിച്ചു.  പെർള കുമളി ബസിലേക്ക് യാത്രക്കാരെ ആകർഷിക്കാനും ഓൺലൈൻ ബുക്കിങ് വർധിപ്പിക്കാനും ലക്ഷ്യമിട്ട് യാത്രക്കാരുടെ മൊബൈൽ നമ്പർ നറുക്കിട്ടാണ് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്നത്‌. കൂടുതൽ വരുമാനം നേടി തരുന്ന ജീവനക്കാർക്ക് പ്രോത്സാഹന സമ്മാനം നൽകുന്നു. Read on deshabhimani.com

Related News