പ്രധാനമന്ത്രിക്ക്‌ കാസർകോടിനെ 
പരിചയപ്പെടുത്തി നിഥിൻ

ഐപിഎസ്‌ പ്രൊബേഷണറി ഓഫീസർ രാവണീശ്വരത്തെ നിഥിൻ രാജ്‌ ഓൺലൈനിൽ 
പ്രധാനമന്ത്രിയുമായി സംവദിക്കുന്നു


കാസർകോട്‌ കാസർകോടിന്റെ ദൃശ്യഭംഗി പ്രധാനമന്ത്രിക്ക്‌ പരിചയപ്പെടുത്തി ഐപിഎസ്‌ പ്രൊബേഷണറി ഓഫീസർ രാവണീശ്വരത്തെ നിഥിൻ രാജ്‌. ഹൈദരാബാദ്‌ സർദാർ വല്ലഭായ്‌ പട്ടേൽ ദേശീയ പൊലീസ്‌ അക്കാദമിയിലെ അഞ്ച്‌ ഐപിഎസ്‌ പ്രൊബേഷണറി ഓഫീസർമാരാണ്‌ പ്രധാനമന്ത്രിയുമായി സംവദിച്ചത്‌. ഇതിലൊരാളായിരുന്നു നിഥിൻ. ഫോട്ടോഗ്രാഫിയിൽ താൽപര്യമുള്ള നിഥിനോട്‌, കേരളത്തിലെ ഏതുഭാഗത്തെ ചിത്രങ്ങളെടുക്കാനാണ്‌ താൽപര്യം എന്ന്‌ പ്രധാനമന്ത്രി ആരാഞ്ഞു. ജന്മനാടായ കാസർകോട്ടെ ബേക്കൽകോട്ടയടക്കമുള്ളവയുടെയും പശ്‌ചിമഘട്ടമലനിരകളിലെയും  ചിത്രങ്ങൾ എടുക്കാനാണ്‌ താൽപര്യമെന്നായിരുന്നു നിഥിന്റെ മറുപടി. അധ്യാപനവും താൽപര്യമുള്ള കാര്യമാണ്‌. ജനങ്ങളുമായി ഇടപെടാൻ നല്ല മാധ്യമം അധ്യാപനം കൂടിയായതിനാൽ ആ താൽപര്യം വിട്ടുകളയരുതെന്നും പ്രധാനമന്ത്രി ഉപദേശിച്ചു. സിവിൽ സർവീസ്‌ പരീക്ഷയിൽ 210ാം റാങ്ക്‌ ജേതാവായ നിഥിന്‌ കേരളാ കേഡർ തന്നെയാണ്‌ ലഭിച്ചത്‌. രാവണീശ്വരത്തെ രാജേന്ദ്രന്റെയും ലതയുടെയും മകനാണ്‌.  Read on deshabhimani.com

Related News