പുതിയ രോഗികളില്ല അൽപം ആശ്വാസം



തൃക്കരിപ്പൂർ തൃക്കരിപ്പൂരിൽ തിങ്കളാഴ്ച പുതിയ രോഗികളില്ല. ശനിയാഴ്ച തങ്കയം താലൂക്കാശുപത്രിയിൽ നിന്നും പരിശോധന നടത്തിയ  48 പേരുടെ ഫലം വരാനുണ്ട്.ജില്ലാ ആശുപത്രിയിൽ  പരിശോധനക്ക്‌ സ്രവം നൽകിയവരുടെയും ഫലം അറിവായിട്ടില്ല. സർവ്വകക്ഷി തീരുമാന പ്രകാരം ഒരാഴ്ച തൃക്കരിപ്പൂർ പഞ്ചായത്തിൽ അടച്ചിടൽ നടത്തുന്നുണ്ട്‌. ചൊവ്വാഴ്ച താലൂക്കാശുപത്രിയിലും ഉടുമ്പുന്തലയിലും പരിശോധന ഒരുക്കിയിട്ടുണ്ട്.  വ്യാഴാഴ്‌ച പരിശോധിച്ച 72 പേരിൽ 18 പേർ പോസിറ്റീവായതിന്റെ ഫലം ഞായറാഴ്ചയാണ് വന്നത്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും ഇതാണ്. ജൂലൈ 26 വരെ പഞ്ചായത്തിൽ ആകെയുണ്ടായിരുന്ന രോഗികളുടെ എണ്ണം 23 യായിരുന്നു. അഞ്ച് ദിവസം കൊണ്ട് 78 ലേക്കുയർന്നു. 50 ലേറെ പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വ്യാപിച്ചത്‌. കൈകോട്ട് കടവ്, ഉടുമ്പുംതല, ഈയ്യക്കാട് മേഖലയിലാണ് സമ്പർക്ക രോഗികൾ കൂടുതൽ. 78 പേരിൽ 11 പേർ മാത്രമാണ് നെഗറ്റീവായി വീടുകളിൽ തിരിച്ചെത്തിയത്‌. രണ്ടുപേർ കണ്ണൂർ സ്വകാര്യ ആശുപത്രിയിലും 65 പേർ  വിവിധ കോവിഡ് കെയർ  സെന്ററുകളിലുമാണ്. തൃക്കരിപ്പൂരിൽ  തുടർച്ചയായി രണ്ട് ദിവസം കോവിഡ് മരണം റിപ്പോർട്ട് ചെയ്തതും ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. Read on deshabhimani.com

Related News