ദുർഗയിലും മരക്കാപ്പ്‌ കടപ്പുറം സ്‌കൂളിലും ദേശാഭിമാനി

കാഞ്ഞങ്ങാട് ദുർ​ഗ ഹയർ സെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി കോട്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് കെ വിശ്വനാഥൻ പ്രധാനാധ്യാപകൻ വിനോദ് കുമാർ മേലത്തിന് പത്രം നൽകി ഉദ്‌ഘാടനം ചെയ്യുന്നു


 കാഞ്ഞങ്ങാട് ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിക്ക്‌  ജില്ലയിൽ തുടക്കമായി. മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ നിശാന്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ  അബ്ദുൾ മജീദും സ്കൂൾ ലീഡർ അനഘ മനോജും  പത്രം ഏറ്റുവാങ്ങി.  കൗൺസിലർ സി രവീന്ദ്രൻ അധ്യക്ഷനായി. സി മോഹനൻ പദ്ധതി വിശദീകരിച്ചു. ടി പി കരുണാകരൻ,  ഒ വി ബാബു, വെങ്ങാട്ട് കുഞ്ഞിരാമൻ, രാജേഷ് കൊട്രച്ചാൽ, പി വി മണി അനന്തംപള്ള, പ്രദീപൻ മരക്കാപ്പ് എന്നിവർ സംസാരിച്ചു. അബ്ദുൾ മജീദ് സ്വാഗതവും നികേഷ് മാടായി നന്ദിയും പറഞ്ഞു. സിപിഐ എം അനന്തംപള്ള സൗത്ത് ബ്രാഞ്ചും മരക്കാപ്പ് ബ്രാഞ്ചും ഒരുവർഷത്തേക്ക് ഏഴ്‌ പത്രമാണ്‌ നൽകിയത്‌.        കാഞ്ഞങ്ങാട് ദുർ​ഗ ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടച്ചേരി  സഹകരണ ബാങ്ക് പ്രസിഡന്റ് കെ വിശ്വനാഥൻ, പ്രധാനാധ്യാപകൻ  വിനോദ് കുമാർ മേലത്തിന് പത്രം നൽകി ഉദ്ഘാടനം ചെയ്തു. സി മോഹനൻ, കെ ജയരാജൻ, പി വി സദാനന്ദൻ, ബാങ്ക് സെക്രട്ടറി പി വനജാക്ഷി എന്നിവർ സംസാരിച്ചു. ജയൻ വെള്ളിക്കോത്ത് സ്വാ​ഗതം പറഞ്ഞു.  Read on deshabhimani.com

Related News