ഷാർജയിൽ കാടകം പ്രവാസി സംഗമം

ഷാർജയിൽ കാടകം പ്രവാസി സംഗമം വാർഷിക ജനറൽബോഡിയിൽ പങ്കെടുക്കുന്ന പ്രവർത്തകർ


 കാടകം കാസർകോട് കാടകം പ്രദേശത്തുള്ള യുഎഇ പ്രവാസികളുടെ കൂട്ടായ്മയായ കാടകം പ്രവാസി സംഗമത്തിന്റെ വാർഷികപൊതുയോഗം ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നാരായണൻ പുതുച്ചേരി ഉദ്‌ഘാടനം ചെയ്തു. പി കെ രാജൻ അധ്യക്ഷനായി. സി കെ മോഹനൻ റിപ്പോർട്ടും സുരേഷ് കാടകം  കണക്കും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സി കെ മോഹനൻ സ്വാഗതവും അനൂപ് മേലത്ത് നന്ദിയും പറഞ്ഞു. കൂട്ടായ്മ അംഗങ്ങളുടെ കലാപരിപാടിയുമുണ്ടായി.  ഭാരവാഹികൾ: നാരായണൻ പുതുച്ചേരി (ചെയർമാൻ), സി കെ മോഹനൻ (പ്രസിഡന്റ്‌), അശോകൻ ഇടയില്ലം (ജനറൽ സെക്രട്ടറി), അനൂപ് മേലത്ത് (ട്രഷറർ), സതീഷ് ചെണ്ടത്തടി (ഓഡിറ്റർ). Read on deshabhimani.com

Related News