നാശം വിതച്ച്‌ കാട്ടാനക്കൂട്ടം; 
പൊറുതിമുട്ടി കർഷകർ

ബത്തകുമ്പിരിയിലെ ടി കൊട്ടന്റെ കൃഷിയിടത്തിലെ വാഴകൾ ആനക്കൂട്ടം 
നശിപ്പിച്ച നിലയിൽ


കുണ്ടംകുഴി കാട്ടാന ശല്യത്താൽ  പയസ്വിനീതീരത്ത്‌  കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥ. 3 വർഷം മുൻപു നട്ട തെങ്ങുപോലും പിഴുതെറിഞ്ഞ്‌  കർഷകരെ പൊറുതിമുട്ടിക്കുകയാണ്‌ കാട്ടാനകൾ. തോണിക്കടവ്, ബത്തകുമ്പിരി, ചൊട്ട പ്രദേശങ്ങളിലാണ്   ഒരാഴ്ച്ചയായി ആനകൾ തമ്പടിച്ച് കൃഷി നശിപ്പിക്കുന്നത്‌. എരിഞ്ഞിപ്പുഴ ഭാഗത്ത് നിന്നുമെത്തിയ ആനക്കൂട്ടം  ശനി പുലർച്ചെ   വ്യാപകമായി കൃഷി നശിപ്പിച്ചു. തോണിക്കടവിലെ കൃഷ്ണൻ, ബത്തകുമ്പിരിയിലെ ടി കാർത്യായനി, ടി കൊട്ടൻ, ചൊട്ടയിലെ രവീന്ദ്രറാവു എന്നിവരുടെ  തെങ്ങ്, വാഴ കൃഷിയാണ്‌  നശിപ്പിച്ചത്‌. കൃഷിക്ക് വെള്ളമെത്തിക്കുന്ന പൈപ്പ്‌ലൈൻ  പൂർണമായും തകർത്തു.  മോട്ടോർ പുഴയിലേക്ക് എടുത്തെറിഞ്ഞു. പടക്കം പൊട്ടിച്ച്‌ നാട്ടുകാർ ആനകളെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. Read on deshabhimani.com

Related News