വെയർ ഹൗസിങ് ഗോഡൗൺ; സർക്കാർ ഭൂമി കൈമാറി

കൊളത്തൂർ അഞ്ചാംമൈലിൽ സെൻട്രൽ വെയർ ഹൗസിങ് കോർപറേഷൻ ഗോഡൗൺ നിർമാണത്തിനായി സർക്കാർ ഭൂമി നൽകുന്ന കരാർ കലക്ടർ ഭണ്ഡാരി സ്വാഗത് രണവീർചന്ദിൽനിന്ന് ഡയറക്ടർ കെ വി പ്രദീപ്കുമാറും റീജണൽ മാനേജർ ബി ആർ മനീഷും ഏറ്റുവാങ്ങുന്നു


 കൊളത്തൂർ കൊളത്തൂർ അഞ്ചാംമൈലിൽ കേന്ദ്ര പൊതുമേഖല സ്ഥാപനമായ സെൻട്രൽ വെയർ ഹൗസിങ് കോർപറേഷൻ ഗോഡൗൺ നിർമാണത്തിനായി ഏഴേക്കർ സർക്കാർഭൂമി  കൈമാറി. 30 വർഷത്തെ പാട്ട വ്യവസ്ഥയിലാണ് കൈമാറ്റം. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ  കലക്ടർ ഭണ്ഡാരി സ്വാഗത് രണവീർചന്ദ്‌  കൈമാറിയ കരാർ സെൻട്രൽ വെയർ ഹൗസിങ് കോർപറേഷൻ  ഡയറക്ടർ കെ വി പ്രദീപ്കുമാറും റീജ്യണൽ മാനേജർ ബി ആർ മനീഷും ഏറ്റുവാങ്ങി.      20 കോടി രൂപ ചിലവിൽ നിർമിക്കുന്ന വെയർ ഹൗസിന് 186000 ച. മീറ്റർ വിസ്‌തീർണമുണ്ടാകും. കർഷകർക്ക് 30ശതമാനവും സഹകരണമേഖലക്ക്‌   പത്തുശതമാനവും  വാടകയിനത്തിൽ കിഴിവുനൽകും. കച്ചവടക്കാർ, ചെറുകിട വ്യാപാരികൾ, വ്യവസായ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ സിവിൽ സപ്ലൈസ് കോർപറേഷൻ, ബിവറജ്സ് കോർപറേഷൻ, മെഡിക്കൽ സപ്ലൈസ് കോർപറേഷൻ, ഫുഡ്‌ കോർപറേഷൻ എന്നീ സ്ഥാപനങ്ങൾക്ക് മിതമായ നിരക്കിൽ സംഭരണ സൗകര്യം  നൽകുകയാണ്‌ ലക്ഷ്യം. സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ ശ്രമഫലമാണ് ഭൂമി കൈമാറ്റം. Read on deshabhimani.com

Related News