റോഡിൽ രക്തപ്പുഴ



നീലേശ്വരം ഭീമനടി നീലേശ്വരം റോഡിലെ മഞ്ഞളംകാട്‌ വളവിൽ വെള്ളി രാത്രി ഒഴുകിയത്‌ രക്തപ്പുഴ. അൽപം ചരിവുള്ള സ്ഥലത്ത്‌ വാഹനങ്ങൾ അമിതവേഗതയിലാണെന്നും പറയുന്നു. കാറിന്റെ ഇടിയിൽ നിയന്ത്രണം വിട്ട കല്ലുകയറ്റിയ ലോറി റോഡരികിലെ വീടിന്റെ മതിലിടിച്ചാണ്‌ നിന്നത്‌. പരിക്കേറ്റ ബിനു കാറിന്റെ പിറകിലെ സീറ്റിലായിരുന്നു. ഇദ്ദേഹത്തിന്‌ ഗുരുതര പരിക്കുണ്ട്‌. ഒരാൾ പുറത്തേക്ക്‌ തെറിച്ചുവീണു. ആൾട്ടോ കാറായതിനാൽ കാർ പൂർണമായും തകർന്നു.  മഞ്ഞളംകാട്ടെ ചോയ്യംകോട്‌ ബ്രാഞ്ചുസെക്രട്ടറി സതീഷാണ്‌ ശബ്ദം കേട്ട്‌ ആദ്യമെത്തിയത്‌. ഇദ്ദേഹം കലോത്സവ വേദിയിലേക്ക്‌ സിപിഐ എം ലോക്കൽ സെക്രട്ടറി കെ കുമാരനെ വിവരം അറിയിച്ചു. ഇദ്ദേഹമാണ്‌ ആമ്പുലൻസുമായി അപകടസ്ഥലത്ത്‌ എത്തിയത്‌. മൃതദേഹം എത്തിച്ച ജില്ലാ ആശുപത്രിയിൽ എം രാജഗോപാലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി, സിപി ഐ എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ രാജ് മോഹൻ, ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട് എന്നിവർ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി. വിറങ്ങലിച്ച്‌ 
കലോത്സവ നഗരി സമാപന ദിവസമായതിനാൽ രാത്രി വൈകും വരെ പരിപാടികൾ തുടർന്നു. എന്നാൽ അപകട വിവരമറിഞ്ഞ ശേഷം, നഗരിയിലെ സന്തോഷങ്ങളെല്ലാം വഴിമാറി. സംഘാടകരെല്ലാം അപകട വിവരമറിയാൻ ജില്ലാ ആശുപത്രിയിലേക്കും അപകടം നടന്ന മഞ്ഞംകാട്ടിലേക്കും കുതിച്ചു. മുഖ്യവേദിയിൽ അപ്പോൾ സംഘനൃത്തം തുടരുകയായിരുന്നു. നാടകത്തിന്റെയും നാടോടി നൃത്തത്തിന്റെയും ഫലപ്രഖ്യാപനം കഴിഞ്ഞ്‌ ആഹ്ലാദിച്ച കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും മൗനം കൊണ്ട്‌ വിലക്കി.  Read on deshabhimani.com

Related News