ബോധവൽക്കരണ ക്ലാസ്



കാസർകോട്‌ ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി പാൻടെക് എഫ്എസ് ഡബ്ല്യു സുരക്ഷ പ്രോജക്ടിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ കെ വി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. അസി. സ്റ്റേഷൻ ഓഫീസർ നസറുദ്ദീൻ എയ്ഡ്‌സ് പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എച്ച്ഐവി ബാധിതർക്കുള്ള പിന്തുണ സൂചകമായി ഉദ്യോഗസ്ഥർ റെഡ് റിബൺ ധരിച്ചു.  സാമുവൽ വിൻസെന്റ് ക്ലാസെടുത്തു.  കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പോലീസ് എയ്ഡ് പോസ്റ്റ് സമീപം  ലഘുലേഖ വിതരണം ചെയ്യുകയും ശബ്ദരേഖ വഴി ബോധവൽക്കരണ സന്ദേശം നൽകുകയും ചെയ്തു. ശ്രീ ശങ്കരാചാര്യ സർവകലാശാല പയ്യന്നൂർ മേഖല ക്യാമ്പസ് കൂട്ടായ്മയായ സ്വാഡിന്റെയും സുരക്ഷ പ്രോജക്ടിന്റെയും ആഭിമുഖ്യത്തിൽ എച്ച്ഐവി ബോധവൽക്കരണം യുവാക്കളിൽ എന്ന വിഷയത്തിൽ വെബിനാർ നടന്നു.  ഡോ. അനിത എ,  സാമുവൽ വിൻസെന്റ് എന്നിവർ സംസാരിച്ചു. ജില്ലയിലെ ആശാപ്രവർത്തകർക്കായി ബോധവൽക്കരണ വെബിനാർ നടത്തി.  ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. ടി പി ആമിന  വിഷയാവതരണം നടത്തി. ജില്ലാ മാസ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും  എസ് സയന നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News