പോളിടെക്നിക് പ്രവേശനം: സ്പോട്ട് അഡ്മിഷൻ
തൃക്കരിപ്പൂർ ഇ കെ നായനാർ മെമ്മോറിയൽ ഗവ. പോളിടെക്നിക്ക് കോളേജിൽ ഡിസംബർ മൂന്ന്, നാല് തിയതികളിൽ പോളിടെക്നിക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ നടക്കും. മൂന്നിന് രാവിലെ 9.30 ന് 32000 റാങ്ക് വരെയുളള ഓർഫൻ, ഫിസിക്കലി ഹാന്റികാപ്ഡ്, കുഡുംബി, ലാറ്റിൻ കത്തോലിക്ക് ആൻഡ് ആംഗ്ലോ ഇന്ത്യൻ, എസ്ടി വിഭാഗങ്ങളിൽപെട്ടവർ ഹാജരാകണം. സ്ട്രീം ഒന്നിൽ 32001 മുതൽ 46000 വരെ റാങ്കുളള വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരും മൂന്നിന് രാവിലെ 11.30 നകം കോളേജിലെത്തി രജിസ്റ്റർ ചെയ്യണം. അവശേഷിക്കുന്ന സീറ്റുകളിലേക്കുളള പ്രവേശനത്തിന് സ്ട്രീം ഒന്നിൽ 46000 നു മുകളിൽ റാങ്കുളള രണ്ടാംഘട്ട സ്പോട്ട് അഡ്മിഷന് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവർ നാലിന് രാവിലെ 9.30 ന് എത്തണം. സ്ട്രീം രണ്ടിൽ സ്പോട്ട് അഡ്മിഷന് പേര് രജിസ്റ്റർ ചെയ്തവരും നാലിന് 12 നകം എത്തണം. ഒഴിവുകൾ മൂന്നിന് വൈകിട്ട് www.polyadmission.org, www.gptctrikaripur.in സൈറ്റുകളിൽ ലഭ്യമാകും. ഫോൺ: 9946457866, 9497644788. Read on deshabhimani.com