കയ്യൂർ സഖാക്കൾക്ക്‌ കണ്ണൂരിൽ സ്‌മാരകം

കയ്യൂർ രക്തസാക്ഷികൾക്ക്‌ കണ്ണൂർ സെൻട്രൽ ജയിൽ മുറ്റത്ത്‌ സ്ഥാപിച്ച സ്‌മാരകം


 കാസർകോട് സാമ്രാജ്യത്വവിരുദ്ധ പേരാട്ടത്തിൽ രക്തസാക്ഷികളായ കയ്യൂർ സഖാക്കൾക്ക്‌ കണ്ണൂർ സെൻട്രൽ ജയിൽ മുറ്റത്ത്‌ സ്‌മാരകം സ്ഥാപിച്ചത്‌ കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ്‌. മന്ത്രിയായി ചുമതലയേറ്റയുടനെയുള്ള ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു ഇത്‌. കാലങ്ങളായുള്ള നാടിന്റെ സ്വപ്‌നമാണ്‌ ഇതിനാൽ സാക്ഷാത്‌കരിച്ചത്‌.   ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്‌ കണ്ണൂർ സെൻട്രൽ ജയിലിൽ 1943 മാർച്ച്‌ 29ന്‌  തൂക്കിലേറ്റിയ  കയ്യൂർ സമരസേനാനികളായ  മഠത്തിൽ അപ്പു, കോയിത്തോട്ടിൽ ചിരുകണ്‌ഠൻ,  പള്ളിക്കാൽ അബൂബക്കർ, പൊടോര കുഞ്ഞമ്പു നായർ എന്നിവരുടെ പേരിലാണ്‌  കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സ്‌മാരക ഫലകങ്ങൾ സ്ഥാപിച്ചത്‌.  Read on deshabhimani.com

Related News