ചാലിങ്കാൽ കൊലപാതകം പ്രതിയെ തേടി 
പൊലീസ്‌ ബംഗളൂരുവിൽ



  കാഞ്ഞങ്ങാട്‌ ചാലിങ്കാലിൽ ഭാര്യാ സഹോദരനെ കൊലപ്പെടുത്തി രക്ഷപ്പെട്ട  പ്രതിയെ പിടികൂടാൻ പൊലീസ്‌ ബംഗളൂരുവിലെത്തി. ചാലിങ്കാൽ നമ്പ്യാർക്കാലിലെ തേപ്പുതൊഴിലാളി നീലകണ്‌ഠനെ വെട്ടിക്കൊന്ന കേസിലെ പ്രതിയെന്ന്‌ കരുതുന്ന  ഗണേശനെയാണ്‌ പൊലീസ്‌ തെരയുന്നത്‌. നീലകണ്‌ഠന്റെ മൂത്ത സഹോദരിയുടെ ഭർത്താവാണ്‌ ഗണേശൻ. ബംഗളൂരുവിൽ നിർമാണജോലി കുറഞ്ഞപ്പോൾ ഇവിടെക്ക്‌ വിളിച്ച്‌  തേപ്പുപണി എർപ്പാടാക്കി കൊടുത്തത്‌ നീലകണ്‌ഠനാണ്‌. നീലകണ്‌ഠന്റെ മറ്റൊരു സഹോദരി പത്‌മാവതിയുടെ മകനെ ഗണേശൻ പണിക്ക്‌ ഒപ്പം കൂട്ടാറുണ്ടായിരുന്നു. എന്നാൽ കൂലി കുറച്ചുമാത്രം കൊടുക്കുന്നതിൽ  നീലകണ്‌ഠൻ ചോദ്യം ചെയ്‌തതിലുള്ള വിരോധമാണ്‌ കൊലപാതകത്തിലേക്ക്‌ വഴിവച്ചതെന്നാണ്‌ അനുമാനം.  കൊലക്കുശേഷം വീട്‌ പുറത്തുനിന്ന്‌ പൂട്ടി, കത്തിയിൽ പറ്റിപ്പിടിച്ച രക്തം  വീടിനുമുന്നിലെ  പൈപ്പിൽ കഴുകി വൃത്തിയാക്കിയ ശേഷമാണ്‌ ഗണേശൻ സ്ഥലം വിട്ടത്‌. ഇയാളുടെ ഫോൺ സ്വിച്ചോഫാണ്‌. ബംഗളൂരുവിൽ  പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ്‌ നീരിക്ഷണം എർപ്പെടുത്തിയിട്ടുണ്ട്‌.  സിഐ സി കെ സുനിൽകുമാർ, അമ്പലത്തറ എസ്‌ഐ ടി കെ മുകുന്ദൻ എന്നിവർക്കാണ്‌ അന്വേഷണച്ചുമതല.   Read on deshabhimani.com

Related News