കെഎസ്‌ആർടിസി 
ജീവനക്കാർ പ്രതിഷേധിച്ചു



കാസർകോട്‌ കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) വർക്കിങ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റുചെയ്തതിനെതിരെ കെഎസ്‌ആർടിസിയുടെ ജില്ലാ ഓഫീസുകൾക്ക്‌ മുമ്പിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.  തിരുവനന്തപുരം സിറ്റിയിൽ സർക്കുലർ സർവീസ് നടത്തിയിരുന്ന കെഎസ്‌ആർടിസി ബസും ക്രൂവിനെയും മാറ്റി സ്വിഫ്റ്റ് കമ്പനിയിലെ ബസും സിഎംഡി തന്നിഷ്ടപ്രകാരം മാനദണ്ഡം പാലിക്കാതെ നിയമിച്ച താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ചും സർവീസ് നടത്താൻ ശ്രമിച്ചത് തടഞ്ഞതിനാണ്‌ അറസ്‌റ്റ്‌.  കാസർകോട്‌ കെഎസ്‌ആർടിസി ബസ്‌ സ്‌റ്റേഷനിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ മോഹൻകുമാർ പാടി ഉദ്ഘാടനം ചെയ്തു. കെ എം ബാലകൃഷ്ണൻ അധ്യക്ഷനായി. പി വി രതീശൻ, കെ വി പത്മരാജൻ, പി അശോക്‌കുമാർ, കെ ശ്രീകാന്ത എന്നിവർ സംസാരിച്ചു. എം എസ് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News