ഓടുന്ന ബസ്സിന് മുകളിൽ വൈദ്യുതി തൂൺ വീണു

ചിറ്റാരിക്കാൽ മണ്ഡപം വെള്ളരിക്കുണ്ട് റൂട്ടിൽ ഓടുന്ന സെന്റ് ജോസഫ് 
ബസ്സിന് മുകളിൽ കോടങ്കല്ലിൽ വൈദ്യുതി തൂൺ വീണപ്പോൾ


ഭീമനടി ഓടുന്ന ബസിന് മുകളിൽ വൈദ്യുതി തൂൺ ഒടിഞ്ഞ് വീണു; ഒഴിവായത് വൻ ദുരന്തം. ചിറ്റാരിക്കാൽ മണ്ഡപം വെള്ളരിക്കുണ്ട് റൂട്ടിൽ ഓടുന്ന സെന്റ് ജോസഫ് ബസിന് മുകളിൽ കോടംങ്കല്ലിൽ പകൽ 2.40 ഓടെയാണ്‌ അപകടം.  സമീപത്തുള്ള തലപോയ തെങ്ങ് വീണ് വൈദ്യുതി ലൈൻ പൊട്ടിച്ച് പോസ്റ്റ്  ഓടുന്ന ബസിന് മുകളിൽ വീഴുകയായിരുന്നു. തെങ്ങ് വീണ ഉടനെ വൈദ്യുതി നിലച്ചതിനാൽ  വൻ ദുരന്തം ഒഴിവായി.  നിറയെ യാത്രക്കാരുമായി പോകുന്ന ബസിന്റെ മുൻഭാഗത്ത് ഡ്രൈവറുടെ സീറ്റിന് മുകളിലാണ്‌ പോസ്റ്റ് വീണത്. ഭീകരമായ ദുരന്തം കൺമുന്നിൽ കണ്ട യാത്രക്കാർ പേടിച്ച് കൂട്ട നിലവിളിയുയർത്തി.  ഒരു മണിക്കൂറോളം ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ജീവനക്കാരും നാട്ടുകാരും ചേർന്ന് ലൈനും പോസ്റ്റും മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.   Read on deshabhimani.com

Related News