നാട്ടുമാവുകൾ തീയിട്ട് നശിപ്പിച്ചു

ഇളമ്പച്ചിയിലെ വൈദ്യുത സെക്‌ഷൻ ഓഫീസിന് സമീപത്തെ മാവുകൾ സാമൂഹ്യവിരുദ്ധർ തീവച്ച് നശിപ്പിച്ചപ്പോൾ


 തൃക്കരിപ്പൂർ ബാലവേദി കുട്ടികൾ പരിപാലിച്ച നാട്ടുമാവുകൾ സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. ഇളമ്പച്ചിയിലെ  വൈദ്യുത സെക്‌ഷൻ ഓഫീസിന് സമീപത്തെ പഞ്ചായത്ത് ഭൂമിയിൽ ഇളമ്പച്ചി നവോദയ വായനശാല  ബാലവേദി കുട്ടികൾ നട്ടുവളർത്തിയ നാട്ടുമാവുകളിൽ മൂന്നെണ്ണമാണ് കഴിഞ്ഞ ദിവസം  അഗ്നിക്കിരയാക്കിയത്. ഈ പ്രദേശത്ത് പതിനഞ്ചോളം നാട്ടുമാവുകളാണ് കുട്ടികൾ പരിപാലിക്കുന്നത്‌.  സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News