മാവുങ്കാലിൽ വരൂ; വാഹനങ്ങൾ ചാർജ്‌ ചെയ്യാം

വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്ത മാവുങ്കാൽ കെഎസ്‌ഇബി സബ്‌ സ്‌റ്റേഷൻ പരിസരത്ത്‌ സ്ഥാപിച്ച ചാർജിങ്‌ 
സ്‌റ്റേഷൻ ഇ ചന്ദ്രശേഖരൻ എംഎൽഎ നിലവിളക്കുകൊളുത്തുന്നു


 കാഞ്ഞങ്ങാട്‌  വൈദ്യുതി വാഹനങ്ങൾക്കായി കെഎസ്‌ഇബി ജില്ലയിൽ സ്ഥാപിച്ച ആദ്യത്തെ ചാർജിങ്‌ സ്‌റ്റേഷൻ നാടിന്‌ സമർപ്പിച്ചു. മാവുങ്കാൽ കെഎസ്‌ഇബി സബ്‌ സ്‌റ്റേഷൻ പരിസരത്ത്‌ സ്ഥാപിച്ച ചാർജിങ്‌ സ്‌റ്റേഷൻ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്‌തു.  ജില്ല കുസുമം പദ്ധതിക്ക് ഏറെ സാധ്യതയുള്ള നാടാണെന്ന്‌ കർഷകർ പരമാവധി ഉപയോഗപ്പെടുത്തണമെന്നും  മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക മേഖലയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിക്കൊണ്ടു വരാനും പദ്ധതിക്ക് സാധിക്കും. സോളാർ പമ്പുകൾക്ക് 60 ശതമാനം സബ്‌സിഡിയും കർഷകർക്ക് ലഭിക്കും. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. രാജ്‌മോഹനൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. ഡെപ്യൂട്ടി ചീഫ്‌ എൻജിനിയർ പി സീതാരാമൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. അജാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ശോഭ, നഗരസഭാ വൈസ്‌ ചെയർമാൻ ബിൽടെക്‌ അബ്ദുല്ല, അബ്ദുൾ റഹിമാൻ, കെ ആർ ശ്രീദേവി, കെ രാജ്‌മോഹൻ, എ ദാമോദരൻ, പി വി സുരേഷ്‌, പി പി രാജു, കുര്യാക്കോസ്‌ പ്ലാപ്പറമ്പിൽ, രവീന്ദ്രൻ മാവുങ്കാൽ, രതീഷ്‌ പുതിയപുരയിൽ, സന്തോഷ്‌ മാവുങ്കാൽ സംസാരിച്ചു. ചീഫ്‌ എൻജിനിയർ ഹരീശൻ മൊട്ടമ്മൽ സ്വാഗതവും ഡെപ്യൂട്ടി ചിഫ്‌ എൻജിനിയർ ജി അനിൽകുമാർ നന്ദിയും പറഞ്ഞു.  പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജ സുരക്ഷ ഉറപ്പാക്കുക,  പെട്രോൾ വില വർധവ്‌ മൂലമുള്ള പ്രയാസം ഗണ്യമായി കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇലക്ട്രോണിക് വെഹിക്കിൾ പോളിസിയുടെ ഭാഗമായാണ് കെഎസ്ഇബി ഫാസ്‌റ്റ്‌ ചാർജിങ്‌ സ്‌റ്റേഷൻ മാവുങ്കാലിൽ സജ്ജമായത്. സംസ്ഥാനത്ത് പൂർത്തിയായ 56  സ്‌റ്റേഷനുകളിൽ ഒന്നാണിത്‌.  Read on deshabhimani.com

Related News