കാഞ്ഞങ്ങാട്ട് 19.23 കോടിയുടെ 
പ്രവൃത്തികൾക്ക് ഭരണാനുമതി



കാഞ്ഞങ്ങാട്‌  കാഞ്ഞങ്ങാട് ഗുരുവനത്ത് യൂത്തുഹോസ്റ്റൽ സ്ഥാപിക്കുന്നതിന് 3.32  കോടിയുടെ  പ്രവൃത്തികൾക്ക് ഭരണാനുമതിയായി. മികച്ച രീതിയിൽ പരിശീലനവും ക്ലാസും നടത്തുന്നതിന് അധ്യാപക ഭവനുകൾ പോലുള്ളവ ജില്ലയിൽ ഇല്ലാത്തത് യൂത്തുഹോസ്റ്റൽ നിർമാണത്തിലൂടെ പരിഹരിക്കാനാകും. വിശാലമായ കോൺഫറൻസ് ഹാളും ഡോർമറ്ററിയും മുറികളും   ഉള്ളതാണ്‌ യൂത്തുഹോസ്റ്റൽ.   കള്ളാർ - ചുള്ളിത്തട്ട് റോഡിൽ ആദ്യനാലര കിലോമീറ്റർ  ഭാഗം മെക്കാഡം ടാർ ചെയ്യുന്നതിന് 9.97 കോടി  അനുവദിച്ചു. കപ്പള്ളി മുതൽ ചുള്ളിത്തട്ട് വരെ രണ്ടേമുക്കാൽ കിലോമീറ്റർ ഭാഗത്ത് 2.5 കോടി ഉപയോഗിച്ച് മെക്കാഡം ടാർ നടത്തും.  ആകെ 12.47 കോടിയാണ്‌ കള്ളാർ–-- ചുള്ളിത്തട്ട് റോഡിന് ചെലവഴിക്കുന്നത്‌. കരിന്തളം ഗവ. കോളേജിന്റെ കെട്ടിട നിർമാണത്തിന് 5.94 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.  കരിന്തളം ഗവ.കോളേജിൽ 12 കോടി രൂപക്ക് കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെട്ടിട നിർമാണത്തിന്‌ അംഗീകാരം ലഭിച്ചതിന് പുറമെയാണിത്‌. Read on deshabhimani.com

Related News