ബോവിക്കാനം സിഎച്ച്സിയില്‍ ഡയാലിസിസ് തുടങ്ങി

ബോവിക്കാനത്തെ മുളിയാർ സിഎച്ച്സിയിൽ ഡയാലിസിസ് യൂണിറ്റ് സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു ന്നു


 കാസർകോട്‌ മുളിയാർ സിഎച്ച്സിയിൽ ഡയാലിസിസ് യൂണിറ്റ് 'കരുതൽ' പ്രവർത്തനം ആരംഭിച്ചു. സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.  എൻഡോസൾഫാൻ ദുരിതബാധിതരും കർഷകരും കൂടുതലുള്ള കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട ഏഴ് പഞ്ചായത്തുകളിലെ വൃക്ക രോഗികൾക്ക് സൗജന്യമായും ചെലവ് കുറഞ്ഞ രീതിയിലും ഡയാലിസിസ് ചെയ്യാം.  മുൻ എംഎൽഎ കെ കുഞ്ഞിരാമന്റെ പ്രദേശിക വികസനഫണ്ടിൽ നിന്ന്  അനുവദിച്ച 50 ലക്ഷം രൂപയും കാസർകോട് വികസന പാക്കേജിൽ നിന്നും അനുവദിച്ച 52 ലക്ഷവും, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 45 ലക്ഷം രൂപയും വകയിരുത്തിയാണ് യൂണിറ്റ് നിർമിച്ചത്.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം  പി ബി ഷെഫീഖ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി സവിത, ബി കെ നാരായണൻ, സ്മിത പ്രിയരഞ്ജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം കുഞ്ഞമ്പു നമ്പ്യാർ, എൻ യശോദ, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ്  പി വി മിനി, ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ്  എ പി ഉഷ, കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ്  കെ ഗോപാല കൃഷ്ണ, മെഡിക്കൽ ഓഫീസർ ഡോ. എസ്‌ രേഖ, അശോക് കുമാർ കോടാത്ത്, എ.കെ ഹരിദാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News