പണം നൽകിയാൽ 
കര്‍ണാടകത്തിലേക്ക്‌ പോകാം



രാജപുരം പാണത്തൂർ വഴി കർണാടകത്തിലേക്കുള്ള യാത്രക്ക്‌ കടുത്ത  നിയന്ത്രണമാണെങ്കിലും  പണം  നൽകിയാൽ എളുപ്പം കടന്നുപോകാം.  പണം നൽകിയാൽ  ആർടിപിസിആർ സർട്ടിഫിക്കറ്റും ഒന്നും  വേണ്ട. ഇതിനായി കർണാടക പൊലീസ് ഏജന്റുമാരെ അതിർത്തിയിൽ നിയമിച്ചിട്ടുണ്ട്.   അവധിക്ക്‌ നാട്ടിൽ വന്നു തിരിച്ച് പോകാൻ കഴിയാത്തവരും  വിദ്യാർഥികളുമൊക്കെ പണം നൽകി പോകുന്നുണ്ട്‌. രണ്ട് ദിവസം മുമ്പ്  പാണത്തൂർ ചെമ്പേരിയടക്കമുള്ള കർണാടക അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ചത്.   കഴിഞ്ഞ കോവിഡ് കാലത്തും കർണാടക സർക്കാർ, അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ 300 രൂപ വാങ്ങി ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാതെ കർണാടകത്തിലേക്ക് കടത്തി വിട്ടിരുന്നു. ഇത്തവണയും സമാനമായി പണം പിരിക്കുകയാണ്‌ ചില ഉദ്യോഗസ്ഥർ. Read on deshabhimani.com

Related News