കർഷകസംഘം 
ജില്ലാസമ്മേളനം മാറ്റി



കാസർകോട്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തെ തുടർന്ന്‌, ഞായറാഴ്‌ച പാലക്കുന്നിൽ നടക്കേണ്ടിയിരുന്ന കർഷകസംഘം ജില്ലാസമ്മേളനം മാറ്റി. പുതുക്കിയ തീയതി പിന്നീട്‌ തീരുമാനിക്കുമെന്ന്‌ ജില്ലാസെക്രട്ടറി പി ജനാർദ്ദനൻ അറിയിച്ചു. സമ്മേളന നഗറിൽ ഉയർത്താനുള്ള  പതാക, കൊടിമരം ജാഥകൾ  ശനിയാഴ്‌ച വിവിധ കേന്ദ്രങ്ങളിൽ  നിന്ന്‌ എത്തിച്ചിരുന്നു. പൊതുസമ്മേളന നഗറൽ  സംഘാടകസമിതി ചെയർമാൻ മധു മുതിയക്കാൽ പതാകയുയർത്തി. പ്രതിനിധി സമ്മേളനം നഗറിൽ   ഉയർത്താനുള്ള  പതാക  ജാഥ പൈവളിഗെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ്‌ തുടങ്ങിയത്‌. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, ജാഥ  ലീഡർ   കെ ആർ ജയാനന്ദന് പതാക നൽകി ഉദ്‌ഘാടനം ചെയ്തു. അബ്ദുൽ റസാഖ് ചിപ്പാർ അധ്യക്ഷനായി. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ സംസാരിച്ചു. അശോക ഭണ്ഡാരി സ്വാഗതം പറഞ്ഞു. കൊടിമര ജാഥ  ഉദുമ മുല്ലച്ചേരി മൊട്ടമ്മലിലെ എം കുഞ്ഞമ്പുനായർ സ്‌മൃതി മണ്ഡപത്തിൽ നിന്നാണ് ആരംഭിച്ചത്. ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ, ജാഥ ലീഡർ കുന്നൂച്ചി കുഞ്ഞിരാമന്‌ കൊടിമരം കൈമാറി.  വി  സുധാകരൻ അധ്യക്ഷനായി. കെ സന്തോഷ്‌കുമാർ സംസാരിച്ചു. പി  ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള  പതാക കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന്‌ സംസ്ഥാന കമ്മിറ്റിയംഗം എം വി കോമൻ നമ്പ്യാർ പതാക ജില്ലാ ട്രഷറർ പി ആർ ചാക്കോയ്ക്ക് കൈമാറി.  കെ രാധാകൃഷ്‌ണൻ അധ്യക്ഷനായി. സി കുഞ്ഞികൃഷ്ണൻ സംസാരിച്ചു. എം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.  കൊടിമര ജാഥ ചെർക്കാപ്പാറ എം കുഞ്ഞിരാമൻ നഗറിൽ നിന്നാരംഭിച്ചു. ജില്ലാ സെക്രട്ടറി പി ജനാർദനൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിയറ്റംഗം ടി പി ശാന്ത ഏറ്റുവാങ്ങി. ടി അശോക്‌കുമാർ അധ്യക്ഷനായി. രാഘവൻ വെളുത്തോളി സംസാരിച്ചു. കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന്‌ ശേഷം പതാക, കൊടിമരം ജാഥകൾ പാലക്കുന്നിൽ സംഗമിച്ചു. Read on deshabhimani.com

Related News