സ്‌കാർഫ് ദിനം ആചരിച്ചു

സ്‌കാർഫ് ദിനാചാരണത്തിന്റെ ഭാഗമായി ചന്ദ്രഗിരി റോവേർസ് ആൻഡ് റെയിഞ്ചേഴ്സ് നൽകിയ ലക്ഷ്മിതരു വൃക്ഷത്തൈ കലക്ടറേറ്റ് പരിസരത്ത് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് നടുന്നു


കാസർകോട്‌ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്  ചന്ദ്രഗിരി റോവർസ് ആൻഡ് റെയിഞ്ചേഴ്സ് സ്‌കാർഫ് ഡേ ആചരിച്ചു. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിനെ സ്‌കാർഫ് അണിയിച്ചും   വൃക്ഷത്തൈ സ്നേഹസമ്മാനമായി നൽകിയുമാണ് ഈ ദിനം പുതുക്കിയത്. സ്നേഹ സമ്മാനമായി നൽകിയ ലക്ഷ്മിതരു   വൃക്ഷത്തൈ കലക്ടറേറ്റ് പരിസരത്ത് കലക്ടർ നട്ടു.   സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി പ്രഭാകരൻ, റോവർ വിഭാഗം ജില്ലാ ഹെഡ് ക്വാർട്ടേർസ് കമ്മീഷണർ അജിത് സി കളനാട്, റോവർ ലീഡർ ഷിജിത് ആർ കളനാട്, റെയിഞ്ചേഴ്സ് ലീഡേഴ്‌സ് മിനി ഭാസ്‌കർ, തങ്കമണി രാമകൃഷ്ണൻ, രഞ്ജിനി സുരേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News