മഴപ്പെയ്‌ത്തിൽ ജില്ല ഹിറ്റ്‌



കാസർകോട്‌ കാലവർഷം തുടങ്ങിയ ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ വ്യാഴം രാവിലെ മുതൽ വെള്ളി രാവിലെ വരെ. ശരാശരി 40 മില്ലീമീറ്റർ മഴ പെയ്‌തു. ഈ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ കാസർകോട്‌ ഉപ്പളയിൽ (115 മില്ലീമീറ്റർ). തൊട്ടുപിന്നാലെ മഞ്ചേശ്വരം, പൈക്ക, പടന്നക്കാട്‌, പടിയത്തടുക്ക, ബായാർ എന്നിവിടങ്ങളിലും കൂടിയ മഴ റിപ്പോർട്ട്‌ ചെയ്‌തു.  ജില്ലയിൽ  കാലവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട്‌ ( 478.3 മില്ലീമീറ്റർ) ജില്ലയിലാണെങ്കിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ 51 ശതമാനം കുറവാണ്‌. രണ്ടാമതുള്ള കോഴിക്കോടും അമ്പത്‌ ശതമാനം മഴക്കുറവുണ്ട്‌. ഏറ്റവും കുറവ് മഴ പെയ്‌തത്‌ പാലക്കാടാണ്‌( 155.6 മില്ലീമീറ്റർ). 66 ശതമാനം മഴയാണ്‌ കുറഞ്ഞത്‌.  ജൂലൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലവർഷ മഴ ലഭിക്കേണ്ട മാസമാണ് ജൂൺ. ഈ മാസത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയത്‌ കണ്ണൂർ ജില്ലയിലെ അയ്യൻകുന്നാണ്‌ (673.5 എംഎം). തൊട്ടുപിന്നാലെ കൊയിലാണ്ടി, തീക്കോയി, പുളിങ്ങോം എന്നിവിടങ്ങളിലും കൂടിയ മഴകിട്ടി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജൂണിൽ മഴ കുറയുന്നത് പതിവാണ്‌.  കേരളത്തിൽ കഴിഞ്ഞ 46  വർഷത്തിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ  മാസമാണ്‌ കടന്നുപോയത്‌. 122 വർഷത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച നാലാമത്തെ ജൂൺ മാസവും.   Read on deshabhimani.com

Related News