തൊഴിലുറപ്പിൽ പരപ്പ ബ്ലോക്ക്‌ മുന്നിൽ



 കാസർകോട്‌ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തികവർഷം കൂടുതൽ തൊഴിൽ നൽകിയതും തുക ചിലവഴിച്ചതും പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ. 12,16,062 തൊഴിൽ ദിനങ്ങളാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് നൽകിയത്.  50.74 കോടി രൂപയാണ് ചിലവഴിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കോടോം ബേളൂർ  പഞ്ചായത്ത്  230988 തൊഴിൽദിനങ്ങൾ നൽകി ജില്ലയിൽ ഒന്നാമതായി.  225983 തൊഴിൽ ദിനങ്ങൾ നൽകിയ പനത്തടി പഞ്ചായത്ത് രണ്ടാം സ്ഥാനത്തും 202895 തൊഴിൽ ദിനങ്ങൾ നൽകിയ കിനാനൂർ കരിന്തളം  പഞ്ചായത്ത് മൂന്നാമതുമാണ്. പരപ്പ ബ്ലോക്കിൽ 6438 കുടുംബങ്ങൾക്ക് 100  തൊഴിൽ ദിനങ്ങളും നൽകി.  165 പട്ടികവർഗ കുടുംബങ്ങൾക്ക്‌ 200 തൊഴിൽ ദിനങ്ങൾ നൽകി ജില്ലയിൽ ഒന്നാമതും സംസ്ഥാനത്ത് നാലാമതും എത്തി. കോടോം ബേളൂർ പഞ്ചായത്ത് 9.44 കോടിയാണ്‌ ചെലവഴിച്ചത്‌.  പനത്തടി 9.18 കോടി,  കിനാനൂർ കരിന്തളം 9.11 കോടിയും ചെലവിട്ടു. വ്യക്തിഗത ആസ്തികൾ നിർമിക്കിക്കുന്നതിലും പരപ്പ തന്നെയാണ് ഒന്നാമത്. ഏഴ് ഗ്രാമപഞ്ചായത്തുകളിൽ  1170 ആസ്തികൾ നിർമിച്ചു.  ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി 715 സോക്ക് പിറ്റ്, 31 കമ്പോസ്റ്റ് പിറ്റ്, 40 മിനി എംസിഎഫ് എന്നിവ വിവിധ പഞ്ചായത്തുകളിൽ നിർമിച്ചു.   Read on deshabhimani.com

Related News