ഫ്യൂസൂരുമെന്ന്‌ സന്ദേശം; 
തിരിച്ചുവിളിച്ചാൽ പണികിട്ടും



കാസർകോട്‌ വൈദ്യുതി കണക്‌ഷൻ ഉടൻ വിശ്ചേദിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി ഉപഭോക്താക്കൾക്ക്‌ ഫോണിൽ സന്ദേശം വരുന്നതായി പരാതി. രാത്രി ഒമ്പതരക്ക്‌ ഫ്യൂസുരുമെന്നും ഉടൻ വൈദ്യുതി ഓഫീസിലേക്ക്‌ വിളിക്കണം എന്നുമാണ്‌ എസ്‌എംഎസ്‌ സന്ദേശം. വിളിക്കേണ്ട നമ്പറും സന്ദേശത്തിലുണ്ട്‌. ചിലർ ആ  നമ്പറിൽ വിളിച്ചപ്പോൾ ഹിന്ദിയാണ്‌ സംസാരിച്ചത്‌. മാത്രമല്ല; ഫോണിലെ  കാശ്‌ പോയത്‌ മാത്രം മിച്ചം. കാസർകോട്‌ വൈദ്യുതി സെക്‌ഷനിലെ ഉപഭോക്താക്കൾക്കാണ്‌ ഏറെയും സന്ദേശം ലഭിച്ചത്‌. ഇത്തരത്തിൽ സന്ദേശംഅയക്കുന്ന പതിവ്‌ കെഎസ്‌ഇബിക്കില്ല. മുന്നറിയിപ്പില്ലാതെ രാത്രിയിൽ കണക്‌ഷൻ കട്ടുചെയ്യുന്ന രീതിയൊന്നും കേരളത്തിലില്ല. സന്ദേശം കിട്ടുന്നവർ പ്രതികരിച്ച്‌ വഞ്ചിതരാകരുതെന്ന്‌ കെഎസ്‌ഇബി അധികൃതർ അറിയിച്ചു.    Read on deshabhimani.com

Related News