ആടുദാനം മഹാദാനം



കയ്യൂർ നല്ല നാളെയുടെ പിറവിക്കായി പശുക്കുട്ടിയെ ദാനമായി നൽകിയ കർഷക സ്‌ത്രീ പാലോറ മാതയെ ഓർത്തുപോകും; ചെറിയാക്കരയിലെ ഈ സംഭവമറിഞ്ഞാൽ. സ്‌കൂൾ വികസനത്തിനായി ഫണ്ട്‌ സ്വരൂപിക്കാനെത്തിയവർക്ക്‌ കർഷനായ എം ശശികുമാർ നൽകിയത്‌ സ്വന്തം ആടിനെ.  അടച്ചു പൂട്ടലിന്റെ വക്കിൽനിന്നും മികവിന്റെ കേന്ദ്രത്തിലേക്ക്‌ ഉയർന്ന ചെറിയാക്കര ജിഎൽപി സ്‌കൂളിന്‌ ഹൈടെക്ക്‌ കെട്ടിടം നിർമിക്കാൻ സംസ്ഥാന സർക്കാർ ഫണ്ട്‌ നൽകിയിട്ടുണ്ട്‌. നിർമാണം അവസാന ഘട്ടത്തിലാണ്‌.  അസംബ്ലി പന്തൽ, കംപ്യൂട്ടർ ലാബ്, ഡിജിറ്റൽ ലൈബ്രറി, ഹൈടെക് സംവിധാനങ്ങൾ എന്നിവ സജ്ജമാക്കാൻ , ഇപ്പോൾ വികസന നിധി സമാഹരിക്കുകയാണ് നാട്ടുകാർ. ഇതിന്റെ ഭാഗമായാണ്‌ ശശികുമാറിനെയും സമീപിച്ചത്‌. ഏറെ സന്തോഷത്തോടെ പൂർവ വിദ്യാർഥി കൂടിയായ ശശിധരൻ ആടിനെ കൈമാറി. സ്‌കൂളിലെ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം ശാന്ത ഏറ്റുവാങ്ങി. കെ തമ്പാൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം പി ബി ഷീബ, പി ഗോപാലൻ, പി ബാലചന്ദ്രൻ, കെ ആതിര, പി ടി  ഉഷ,  പി വി സൗമ്യ  എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News