മുന്നേറാം സംഘശക്തിയിൽ

കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ട്രേഡ്‌ യൂണിയൻ സർവീസ്‌ സംഘടന സൗഹൃദ കൂട്ടായ്‌മ മുൻ എംഎൽഎ കെ പി സതീഷ്‌ചന്ദ്രൻ 
ഉദ്‌ഘാടനം ചെയ്യുന്നു


കാഞ്ഞങ്ങാട്‌ സംഘടിത രൂപങ്ങളെയും ജനകീയ കൂട്ടായ്‌മകളെയും തകർക്കാനുള്ള അരാഷ്‌ട്രീയ, അരാജകത്വ  ശക്തികൾക്ക്‌ താക്കീതായി ട്രേഡ്‌ യൂണിയൻ സർവീസ്‌ സംഘടന സൗഹൃദ കൂട്ടായ്‌മ. കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അതിഞ്ഞാൽ റോയൽ റെസിഡൻസി ഹാളിൽ നടന്ന കൂട്ടായ്‌മ മുൻ എംഎൽഎ കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എ ആർ വിജയകുമാർ അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ, യു തമ്പാൻനായർ, വി വി രമേശൻ, പി സി സുബൈദ, ഷാലു മാത്യു, ടി പി ഉഷ, വിപിൻരാജ്‌ പായം, രാഘവൻ കുണിയേരി, എ ശരത്‌, എ മാധവൻ, വി ചന്ദ്രൻ, കെ അരവിന്ദൻ, ജയചന്ദ്രൻ കുട്ടമത്ത്, കെ വേണുഗോപാലൻ, പി വി പവിത്രൻ, വി രാധാകൃഷ്‌ണ, നിമ്മി, രാജീവൻ ഉദിനൂർ, എം വി സുധീഷ്‌, കെ വി ജനാർദനൻ, വിശ്വനാഥൻ, സന്തോഷ്‌, വി ജനാർദനൻ, എം വി രാഘവൻ, കെ വി കൃഷ്‌ണൻ, എ ചന്ദ്രൻ, വി പി പവിത്രൻ, വേണുഗോപാലൻ, ആസിഫ്‌ ഇഖ്‌ബാൽ, കോരൻ കുട്ടിങ്കാർ, പ്രവീഷ്‌ പ്രമോദ്‌, ബി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ദീലീപ്‌ കുമാർ സ്വാഗതവും ടി പ്രകാശൻ നന്ദിയും പറഞ്ഞു. വ്യാഴം പകൽ രണ്ടിന്  കാഞ്ഞങ്ങാട്‌ വ്യാപാര ഭവനിൽ വനിതാസംഗമം നടക്കും. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ്‌ സുജാത ഉദ്‌ഘാടനം ചെയ്യും. വനിതാ സമ്മേളനം ഇന്ന് കാഞ്ഞങ്ങാട് കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വ്യാഴാഴ്ച കാഞ്ഞങ്ങാട്‌ വ്യാപാര ഭവനിൽ വനിതാസംഗമം നടക്കും. പകൽ രണ്ടിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ്‌ സുജാത ഉദ്‌ഘാടനം ചെയ്യും.   Read on deshabhimani.com

Related News