സിപിഐ എം കാഞ്ഞങ്ങാട്‌ 
എരിയാ സമ്മേളനം ഇന്ന്‌ തുടങ്ങും



കാഞ്ഞങ്ങാട്‌  സിപിഐ എം കാഞ്ഞങ്ങാട്‌ എരിയാസമ്മേളനം ബുധനാഴ്‌ച തുടങ്ങും. ഇട്ടമ്മലിലെ ടി കുഞ്ഞിരാമൻ മാസ്‌റ്റർ  നഗറിൽ പ്രതിനിധി സമ്മേളനം സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.  വൈകിട്ട്‌ എം ഗംഗാധരൻ നഗറിൽ  സാംസ്‌കാരികസമ്മേളനവും കലാപരിപാടികളും നടക്കും. 140 പ്രതിനിധികളും 23 ഏരിയാ കമ്മിറ്റിയംഗങ്ങളുമാണ്‌ രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുക.   അജാനൂരിന്റെ തീരദേശ ഗ്രാമങ്ങളെ ആവേശം കൊള്ളിച്ച്‌  കൊടി –- കൊടിമര ജാഥകൾ ഇട്ടമ്മലിലെത്തി. പൊതു സമ്മേളനഗരിയിൽ  സംഘടകസമിതി ചെയർമാൻ എം പൊക്ലൻ പതാക ഉയർത്തി. കൊടിമരജാഥ രക്‌തസാക്ഷി  ഉദയം കുന്നിലെ പ്രഭാകരന്റെ സ്‌മൃതി മണ്ഡപത്തിൽ എ കെ നാരായണൻ ഉദ്‌ഘാടനം ചെയ്‌തു.  ജാഥാ ലീഡർ മൂലക്കണ്ടം പ്രഭാകരൻ ഏറ്റുവാങ്ങി. പതാകജാഥ പുതിയകോട്ടയിലെ പി വി  സുരേന്ദ്രൻ രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിൽ ജില്ലാകമ്മറ്റിയംഗം പി അപ്പുക്കുട്ടൻ ഉദ്‌ഘാടനം ചെയ്‌തു. ജാഥാ ലീഡർ  ടി വി കരിയൻ പതാക ഏറ്റുവാങ്ങി.   പ്രതിനിധി സമ്മേളനനഗരിയിലേക്കള്ള കൊടിമരജാഥ   മുക്കൂടിലെ രക്‌തസാക്ഷി കല്ലുവരമ്പത്ത്‌ അപ്പകുഞ്ഞി നഗറിൽ സിപിഐ എം എരിയാസെക്രട്ടറി  കെ രാജ്‌മോഹൻ ഉദ്‌ഘാടനം ചെയ്‌തു. ജാഥാ ലീഡർ  എ കൃഷ്‌ണൻ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട്‌ പഴയ കടപ്പുറത്തെ  രക്‌തസാക്ഷി ഔഫ്‌  അബ്ദുൾ റഹിമാൻ നഗറിൽ ജില്ലാകമ്മറ്റിയംഗം വി വി രമേശൻ പതാക, ജാഥാ ലീഡർ പി നാരായണന്‌ കൈമാറി. നാല്‌ ജാഥകളും വാദ്യമേളങ്ങളുടെയും അത്‌ലറ്റുകളുടെയും  അകമ്പടിയോടെയാണ്‌ ഇട്ടമ്മലിലെത്തിയത്. Read on deshabhimani.com

Related News