പതാക, കൊടിമരജാഥകൾ ഇന്ന്‌



പാലക്കുന്ന് കർഷകസംഘം ജില്ലാസമ്മേളനത്തിന് പാലക്കുന്നിൽ  ഞായർ തുടക്കമാകും. സമ്മേളന നഗറിൽ ഉയർത്താനുള്ള  പതാക, കൊടിമര ജാഥകൾ  ശനിയാഴ്ച  വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ തുടങ്ങും. പ്രതിനിധി സമ്മേളനം നടക്കുന്ന  പാലക്കുന്ന്‌ പള്ളം മാഷ്‌ ഓഡിറ്റോറിയത്തിലെ സി ബാലകൃഷ്‌ണൻ നഗറിൽ ഉയർത്താനുള്ള  പതാക  ജാഥ പൈവളിഗെ രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ പത്തിന്‌ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം  കെ ആർ ജയാനന്ദയാണ്‌ ലീഡർ.  ഏരിയാ പ്രസിഡന്റ്‌ കുന്നൂച്ചി കുഞ്ഞിരാമൻ  ലീഡറായുള്ള കൊടിമര ജാഥ  ഉദുമ മുല്ലച്ചേരി മൊട്ടമ്മലിലെ എം കുഞ്ഞമ്പുനായർ സ്‌മൃതി മണ്ഡപത്തിൽ തുടങ്ങും. പകൽ മൂന്നിന്‌  ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്യും. പൊതുസമ്മേളനം നടക്കുന്ന  പാലക്കുന്നിലെ പി രാഘവൻ നഗറിൽ ഉയർത്താനുള്ള  പതാക ജാഥ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ തുടങ്ങും. ജില്ലാ ട്രഷറർ പി ആർ ചാക്കോ ലീഡറായ ജാഥയുടെ ഉദ്‌ഘാടനം പകൽ 11ന്‌ സംസ്ഥാന കമ്മിറ്റിയംഗം എം വി കോമൻ നമ്പ്യാർ നിർവഹിക്കും. കൊടിമര ജാഥ ചെർക്കാപ്പാറ എം കുഞ്ഞിരാമൻ നഗറിൽനിന്ന്‌ തുടങ്ങും. പകൽ മൂന്നിന്‌  ജില്ലാ സെക്രട്ടറി പി ജനാർദനൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം ടി പി ശാന്തയാണ്‌ ലീഡർ. ശനി വൈകിട്ട്‌ 5.50ന്‌ പൊതുസമ്മേളന നഗറൽ  സംഘാടകസമിതി ചെയർമാൻ മധു മുതിയക്കാൽ പതാകയുയർത്തും. ഞായർ രാവിലെ പത്തിന്‌ സംസ്ഥാന സെക്രട്ടറി വത്സൻ പാനോളി  പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിങ്കൾ വൈകിട്ട് നാലിന്‌ ഉദുമ കേന്ദ്രീകരിച്ച് പ്രകടനം.  പൊതുയോഗം  സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും.   Read on deshabhimani.com

Related News