ബേഡകം, കുമ്പള യുവജന ജാഥകൾ തുടങ്ങി

ഡിവൈഎഫ്ഐ ബേഡകം ബ്ലോക്ക് കാൽനട ജാഥ ബന്തടുക്ക ഉന്തത്തടുക്കയിൽ ജില്ലാ സെക്രട്ടറി 
രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്യുന്നു


ബന്തടുക്ക തൊഴിലില്ലായ്‌മക്കെതിരെയും  മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കും  എന്ന മുദ്രാവാക്യം ഉയർത്തിയും  നവംബർ മൂന്നിന്‌ ഡിവൈഎഫ്‌ഐ  നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം  ബ്ലോക്ക്  കാൽനട പ്രചാരണ ജാഥകൾക്ക്‌ ബേഡകം,  കുമ്പള ഏരിയകളിൽ തുടക്കമായി.   ബേഡകം ഏരിയയിലെ ബന്തടുക്ക ഉന്തത്തടുക്കയിൽ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. രതീഷ് ബന്തടുക്ക അധ്യക്ഷനായി. വിജേഷ് പാലാർ സ്വാഗതം പറഞ്ഞു. ശനി രാവിലെ ഒമ്പതിന് ബന്തടുക്ക, 10ന് പടുപ്പ്, 10.30ന് ശങ്കരംപാടി, 11ന് ചായിത്തടുക്കം, 12ന് പരപ്പ, പകൽ  ഒന്നിന് ബേത്തൂർപ്പാറ, രണ്ടിന് കുറ്റിക്കോൽ, മൂന്നിന് പള്ളത്തിങ്കാൽ, 4ന് മുന്നാട്,  5ന് കാഞ്ഞിരത്തിങ്കാലിൽ സമാപനം. ഞായർ വൈകിട്ട് 5.30ന് ജാഥ ചെമ്പക്കാട്ട്‌  സമാപിക്കും. കുമ്പള ബ്ലോക്ക് ജാഥ കാട്ടുകൂക്കെയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്  ഉദ്ഘാടനം ചെയ്‌തു.  കെ സുധാകര  അധ്യക്ഷനായി. നാസിറുദ്ദീൻ മലങ്കരെ,ർ എം എ പ്രിത്വിരാജ് , ബി  സച്ചിതാ , പി രഞ്ജിത്ത്, വിനോദ് പെർള എന്നിവർ സംസാരിച്ചു.  ശശിധര സ്വാഗതം പറഞ്ഞു.  ജാഥ ശനി പെർളയിൽനിന്നും തുടങ്ങും . ഉക്കിനടുക്ക, ബദിയടുക്ക, നീർച്ചാൽ എന്നിവിടങ്ങളിൽ പര്യടനം നടത്തും.   ഞായർ   വൈകിട്ട്‌  കുമ്പളയിൽ സമാപിക്കും.   Read on deshabhimani.com

Related News