‘ആകാശവാണി രാവണേശ്വരം’



കാഞ്ഞങ്ങാട് കോവിഡ്‌ കാലത്തെ സംഘർഷങ്ങളകറ്റാൻ രാവണേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആകാശവാണി. ദ്വൈവാര ഓൺലൈൻ റേഡിയോ പ്രക്ഷേപണംഇതിനകം  ജനസമ്മതി നേടി.   മലയാളം അധ്യാപിക ദീപാരാജീവന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച  സ്‌കൂൾ  റേഡിയോക്ക്‌   വിദേശത്ത്‌ നിന്നടക്കം ലഭിച്ച  അഭിനനന്ദനം പ്രചോദനമായി. വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം കലാപരവും വൈജ്ഞാനികവുമായ കഴിവ് തെളിയിക്കാനുള്ള വേദികൂടിയായി.  രണ്ട് എപ്പിസോഡ് പിന്നിട്ട ഓൺലൈൻ റേഡിയോയിൽ റവന്യൂ  മന്ത്രി ഇ ചന്ദ്രശേഖരൻ, എഴുത്തുകാരൻ അജേഷ് കടന്നപ്പള്ളി എന്നിവർ മുഖ്യാതിഥികളായി എത്തി.  ഹെഡ്‌മാസ്‌റ്റർ മോഹനൻ,  പിടിഎ പ്രസിഡന്റ്‌ കെ ശശി,അധ്യാപകർ എന്നിവർ  പിന്തുണയേകുന്നു. Read on deshabhimani.com

Related News