മെഡിസെപ്പ്‌: ജീവനക്കാർ പ്രകടനം നടത്തി

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പ്‌ യാഥാർഥ്യമായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കാസർകോട്‌ സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം


കാസർകോട്‌ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും എൽഡിഎഫ്‌ സർക്കാർ വെള്ളി മുതൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി മെഡിസെപ്പ്‌ യാഥാർഥ്യമായതിൽ  ആഹ്ലാദം പ്രകടിപ്പിച്ച് അധ്യാപകരും ജീവനക്കാരും പ്രകടനം നടത്തി.  ജില്ലയിലെ മുഴുവൻ ഓഫിസുകളിലും സ്‌കൂളിലും പ്രകടനം നടന്നു. കാസർകോട്‌  സിവിൽ സ്റ്റേഷനിൽ കെ പി ഗംഗാധരൻ, കെ നരേഷ് കുമാർ, വി ചന്ദ്രൻ, കെ ഭാനുപ്രകാശ് എന്നിവർ സംസാരിച്ചു. കാസർകോട്‌ പിഡബ്ല്യൂഡി കോംപ്ലക്സിൽ കെ ഹരിദാസ്, കെ മനോജ് എന്നിവർ സംസാരിച്ചു. ഹൊസ്ദുർഗ് താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ എം ജിതേഷ്, സതീഷ് ബാബു, സന്ദീപ്, എം ഇ ചന്ദ്രാംഗദൻ എന്നിവർ സംസാരിച്ചു. വെള്ളരിക്കുണ്ട് താലൂക്കിൽ എ ആർ വിജയകുമാർ, ബിജിമോൾ, പി എം ശ്രീധരൻ, വിനോദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News