കരുതലും സാന്ത്വനവുമായി ഡിഫറന്റ്‌ ആർട്ട് സെന്റർ

ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾസ് വിത്ത് ഡിസയബിലിറ്റീസിന്റെ പ്രഖ്യാപനം നടത്തിയശേഷം മുൻമന്ത്രി കെ കെ ശൈലജ, ഡോ മുഹമ്മദ് അഷീൽ, ഗോപിനാഥ് മുതുകാട് എന്നിവർ ഭിന്നശേഷികുട്ടികൾക്കും അമ്മമാർക്കുമൊപ്പം ദീപം തെളിച്ചപ്പോൾ


 കാഞ്ഞങ്ങാട് ഭിന്നശേഷി കുട്ടികളുടെ സമഗ്ര വികാസത്തിനായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ  ആരംഭിച്ച ഡിഫറന്റ് ആർട്‌ സെന്ററിന്‌ കാഞ്ഞങ്ങാട്‌ തിരിതിരിഞ്ഞു.  കാഞ്ഞങ്ങാട് ചൈതന്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി കെ കെ ശൈലജയുടെ  സാന്നിധ്യത്തിൽ ഭിന്നശേഷി കുട്ടികളും   അമ്മമാരും ചേർന്ന്  നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. മടിക്കൈ അടുക്കത്ത് പറമ്പിലാണ്‌  ഡിഫറന്റ് ആർട് സെന്റർ.ഇതിനായി 25 എക്കർ സ്ഥലം ഏറ്റെടുത്തു.  സ്ഥലം ഏറ്റെടുക്കാൻ പണം നൽകിയ സമൂഹ്യ പ്രവർത്തകൻ എം കെ ലൂക്കോ, സ്ഥല ഉടമ തങ്കമ്മ, രാധാകൃഷ്ണൻ ചിത്ര എന്നിവരെ ആദരിച്ചു. സെന്റർ ആരംഭിക്കുന്നതിനായിയുള്ള ആദ്യ സംഭാവനയായി 11,11111 രൂപ കരുണാകരൻ കരുണ കൈമാറി. ഭിന്നശേഷി കുട്ടികളുടെ കലാധതരണവുമുണ്ടായി.   ഇ ചന്ദ്രശേഖരൻ എംഎൽഎ, ഗോപിനാഥ് മുതുകാട്,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പി ശോഭ, വൈസ് പ്രസിഡന്റ് കെ സബീഷ്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പിസതീഷ്‌ ചന്ദ്രൻ,  ജില്ലാ സെക്രട്ടേറിയറ്റംഗം  വി വി രമേശൻ, കഥാകൃത്ത്‌ അംബികാസുതൻ മാങ്ങാട് തുടങ്ങിയവർ  സംസാരിച്ചു. Read on deshabhimani.com

Related News