മാസ്റ്റർപ്ലാൻ കൈമാറി

മാസ്റ്റർ പ്ലാനിന്റെ പകർപ്പ് ഡോ. റിജിത് കൃഷ്ണൻ, ഇ ചന്ദ്രശേഖരൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാശുപത്രി എച്ച്എംസിക്ക് കൈമാറുന്നു


കാഞ്ഞങ്ങാട് ജില്ലാശുപത്രിയുടെ 25 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ദേശീയ ആരോഗ്യദൗത്യത്തിന്റെ സഹായത്തോടെ കിട്കോ ലിമിറ്റഡാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. 10 ബ്ലോക്കുകളിലായി സൂപ്പർ സ്പെഷ്യലിറ്റി സംവിധാനത്തോടുകൂടിയ മാസ്റ്റർ പ്ലാനാണിത്. ജില്ലാ ജയിലിന്റെ സ്ഥലത്താണ് 100 കോടിയുടെ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക്‌ വിഭാവനം ചെയ്തിട്ടുള്ളത്. മൂന്നു ഘട്ടങ്ങളിലായി ആശുപത്രിയുടെ പഴയ ബ്ലോക്കുകൾ പൊളിച്ചുമാറ്റി പുതിയകെട്ടിടങ്ങൾ നിർമ്മിക്കും.  ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ മാസ്റ്റർ പ്ലാനിന്റെ പകർപ്പ് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. റിജിത് കൃഷ്ണൻ,  ഇ ചന്ദ്രശേഖരൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാശുപത്രി എച്ച്എംസിക്ക് കൈമാറി. മാസ്റ്റർ പ്ലാൻ സർക്കാരിലേക്ക് സമർപ്പിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി അറിയിച്ചു.  കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ  കെ വി സുജാത, ജില്ലാശുപത്രി സൂപ്രണ്ട് ഡോ. കെ വി പ്രകാശ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഇ വി ചന്ദ്രമോഹൻ, ആർഎംഒ ഡോ. എം ശ്രീജിത്ത്‌, എച്ച്എംസി അംഗങ്ങളായ പി കുഞ്ഞികൃഷ്ണൻ, പി പി രാജു, വസന്തകുമാർ, രതീഷ് പുതിയപുരയിൽ, പി പി രാജൻ, വിനോദ് കുമാർ പള്ളയിൽ, നഴ്സിങ് സുപ്രണ്ട് ഗീത, എൻഎച്ച്എം എൻജിനീയർ നിതിൻ, പിആർഒ അൽഫോൻസ, എസ്എൻഒ ബിനി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News