മംഗളൂരുവിൽ ലോക്‌ ഡൗൺ ലംഘിച്ച്‌ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങി



മംഗളൂരു ലോക്‌ ഡൗൺ ലംഘിച്ച് ചൊവ്വാഴ്ച മംഗളൂരുവിൽ നൂറുകണക്കിന്‌ ജനങ്ങൾ കൂട്ടമായി തെരുവിലിറങ്ങി. മൂന്നു  ദിവസമായി അവശ്യസാധനങ്ങൾക്കുപോലും ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ആറുമുതൽ പകൽ മൂന്നുവരെ അവശ്യസാധനങ്ങൾ വാങ്ങാൻ അനുമതി നൽകിയതോടെയാണ്‌ ജനങ്ങൾ കൂട്ടത്തോടെ നനരത്തിലിറങ്ങിയത്‌.  ഇതോടെ നൂറുകണക്കിന്‌ ജനങ്ങൾ കാറിലും ഇരുചക്ര വാഹനങ്ങളിലുമായി നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലുമെത്തി. അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ്‌ ജനങ്ങൾ കൂട്ടമായി എത്തിയത്‌. ഹമ്പൻകട്ടെ സെൻട്രൽ മാർക്കറ്റിലെ പഴം പച്ചക്കറി വിപണിയിൽ വൻതിരക്കായിരുന്നു. നഗരത്തിലെ സൂപ്പർ മാർക്കറ്റിന് മുന്നിലെല്ലം കിലോമീറ്ററുകൾ നീണ്ട ക്യൂ രൂപപ്പെട്ടു. ബുധനാഴ്ചമുതൽ വീണ്ടും മൂന്നു ദിവസത്തേക്ക് സമ്പൂർണമായി അടച്ചിടണമെന്ന  ജനപ്രതിനിധികളുടെ നിർദേശമാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്‌. ജില്ലാ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ പൂജാരി, ബിജെപി കർണാടക അധ്യക്ഷൻകൂടിയായ എംപി നളീൻ കുമാർ കട്ടിൽ, എംഎൽഎ വേദവ്യാസ കാമത്ത്  എന്നിവരുടെ വാശിയാണ്‌ സമ്പൂർണ അടച്ചിടൽ തീരുമാനത്തിലേക്കെത്തിച്ചത്. കേരളത്തിൽനിന്ന് അത്യാസന്ന നിലയിലായ രോഗികളെയും കൊണ്ടുവരുന്ന  ആംബുലൻസുകൾപോലും മംഗളൂരുവിലേക്ക് കടത്തിവിടാതെ തലപ്പാടിയിൽ തടയുന്ന നിലപാടും ഈ വാശിയുടെ ഭാഗമാണ്‌.   Read on deshabhimani.com

Related News