ദേലംപാടി റോഡ് റെഡി



മുളേളരിയ  കർണാടക അതിർത്തിയിലെ റോഡുകൾ മണ്ണിട്ട് മൂടിയതിനെ തുടർന്ന് ഒറ്റപ്പെട്ട ദേലംപാടിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കി.ചൊവ്വാഴ്‌ച നാട്ടുകാരുടെ ശ്രമദാനത്തിലാണ്‌  റോഡ് നന്നാക്കിയത്‌.  കേരളത്തിലൂടെ ദേലംപാടി വില്ലേജിലേക്കുള്ള ഏക വഴിയാണിത്. കർണാടക സർക്കാരിന്റെ പിടിവാശിയിൽ 1456 കുടുംബങ്ങളിലായി 6000 ത്തോളം പേരാണ്‌ ആശുപത്രിയിൽ പോലും പോകാൻ കഴയാതെ ദുരിതത്തിലായത്‌.   റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ, സിപിഐ എം  കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ, കാറഡുക്ക ഏരിയാ സെക്രട്ടറി സിജിമാത്യു എന്നിവരുടെ ഇടപെടലിന്റെഫലമായാണ്‌ റോഡ് അറ്റകുറ്റപണിക്കായി അനുമതി ലഭിച്ചു.  ജില്ലാ ഫോറസ്റ്റ് ഓഫീസർ പി കെ അനൂപ്കുമാറും ഫോറസ്റ്റ് ഓഫീസർ എൻ വി സത്യനും റോഡ് പരിശോധിച്ചു. അറ്റകുറ്റപണികൾക്ക് എ പി കുശലൻ നേതൃത്വം നൽകി. ചെർക്കള –-ജാൽസൂർ സംസ്ഥാന പാതയിലെ പരപ്പയിൽ നിന്നും ദേലംപാടിയിലേക്കുള്ള 1.6 കിമീ റോഡിൽ ജീപ്പുകൾക്ക് മാത്രമേ സഞ്ചരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.  കർണാടകയെ ആശ്രയിച്ച ദേലംപാടി നിവാസികൾക്ക് സ്വന്തം റോഡിനായി കെ കുഞ്ഞിരാമൻ എംഎൽഎ 30 ലക്ഷവും പഞ്ചായത്ത്‌ 20 ലക്ഷവും അനുവദിച്ചിട്ടുണ്ട്.  കെ വി കുഞ്ഞിരാമൻ എംഎൽഎയായ സമയത്ത് മലബാർ പാക്കേജിൽ ഉൾപ്പെടുത്തി റോഡ് വികസിപ്പിക്കാൻ ശ്രമിച്ചിരുന്നു. വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ നടന്നില്ല. Read on deshabhimani.com

Related News