"തൃശങ്കു'വിൽ ചിരിമഴ പെയ്യിച്ച്‌ ബിജു

അന്ന ബെന്നിനോടൊപ്പം ബിജു ഇരിണാവ്


ഇരിണാവ് നാടക- –- മിനിസ്ക്രീനുകളിൽ തിളങ്ങിയ യുവനടൻ ബിജു ഇരിണാവ് വെള്ളിത്തിരയിലും ചുവടുറപ്പിക്കുന്നു. കഴിഞ്ഞ ദിവസം റിലീസായ അന്ന ബെൻ, - അർജുൻ അശോകൻ എന്നിവർ പ്രധാനവേഷം ചെയ്‌ത ‘തൃശങ്കു’ എന്ന മുഴുനീള കോമഡി  സിനിമയിലാണ്‌ വ്യത്യസ്ത വേഷവുമായി  ബിജുവെത്തുന്നത്‌. പ്രധാന കഥാപാത്രങ്ങളുമായി മത്സരിച്ചഭിനയിച്ച ബിജുവിന്റെ സീനുകളും ഡയലോഗുകളും നവമാധ്യമങ്ങളിൽ  ഇതിനോടകം വൈറലായി. ശ്വേതാ മേനോൻ, സുധീർ കരമന എന്നിവർ പ്രധാന വേഷം ചെയ്‌ത്‌, ജൂൺ മാസം റിലീസ് ചെയ്യുന്ന ‘വെളുത്ത മധുരം’  എന്ന സിനിമയിലും  ബിജു മികച്ച വേഷം ചെയ്‌തിട്ടുണ്ട്‌.   ഇരിണാവിലെ എം ടി കേളു –-- പ്രേമജ ദമ്പതികളുടെ മകനായ ബിജു ഏഷ്യാനെറ്റ് ചാനലിലെ മുൻഷിയിലെ മൊട്ട വേഷത്തിലൂടെയാണ്‌ ശ്രദ്ധേയനായത്‌.  നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ബംഗളൂരു സെന്ററിൽ സന്ദർശക അധ്യാപകനാണ്‌. ദുബായ്, അബുദാബി, ഷാർജ, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും അഭിനയ പരിശീലകനായി. ദേശീയ കലാശ്രീ പുരസ്കാരം, ശാന്താദേവി സംസ്ഥാന പുരസ്‌കാരം, സംസ്ഥാന സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചു.  റെയിൽവേ ജീവനക്കാരി മനീഷയാണ് ഭാര്യ.   Read on deshabhimani.com

Related News