മന്ത്രിമാരുടെ നേതൃത്വത്തില്‍ മേയിൽ താലൂക്ക്തല അദാലത്തുകള്‍



കണ്ണൂർ മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ മേയിൽ പരാതി പരിഹാര അദാലത്ത് നടത്തും. കണ്ണൂർ –- മെയ് 2, തലശേരി –- 4, തളിപ്പറമ്പ്‌ –- 6, പയ്യന്നൂർ –- 8, ഇരിട്ടി –- ജൂൺ –-1 എന്നീ തിയതികളിൽ അദാലത്ത്‌ നടക്കുമെന്ന്‌ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു. പരാതികൾ ഏപ്രിൽ ഒന്ന് മുതൽ 10 വരെയുളള പ്രവൃത്തിദിവസങ്ങളിൽ സ്വീകരിക്കും.  ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ നൽകാം.  ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകൾ/ ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, റവന്യൂ റിക്കവറി- വായ്പതിരിച്ചടവിനുള്ള ഇളവുകളും സാവകാശവും, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികൾ,  പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷപരിഹാരം, സാമൂഹ്യ സുരക്ഷാ പെൻഷൻ, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, തെരുവുനായ സംരക്ഷണം/ശല്യം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകൾ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ്, വന്യജീവി ആക്രമണങ്ങളിൽനിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, സ്‌കോളർഷിപ്പുകൾ,  കൃഷിനാശത്തിനുള്ള സഹായം,  വിള ഇൻഷുറൻസ്, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ,  എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടിക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങിയ വിവിധ വിഷയങ്ങൾ  പരിഗണിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ പരിഗണിക്കില്ല. Read on deshabhimani.com

Related News