ലഹരിക്കെതിരെ 2 കോടി ഗോൾ 
ക്യാമ്പയിനിൽ ഡിവൈഎഫ്ഐയും

സംസ്ഥാന സർക്കാരിന്റെ ലഹരിവിരു​ദ്ധ ക്യാമ്പയിന്റെ ഭാ​ഗമായി ഡിവൈഎഫ്ഐ കണ്ണൂരിൽ സംഘടിപ്പിച്ച രണ്ടുകോടി ​ഗോൾ ചാലഞ്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യുന്നു


കണ്ണൂർ ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി ഗോൾ ക്യാമ്പയിനിൽ ഡിവൈഎഫ്ഐയും പങ്കുചേർന്നു.  ജില്ലാതല ഉദ്ഘാടനം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ  സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് അഫ്സൽ അധ്യക്ഷനായി.   സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം വി ഷിമ,  കെ ജി ദിലീപ്,   ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം, സ്പോർട്സ് കൗൺസിൽ  ജില്ലാ ഓഫീസർ നിക്കോളാസ്‌  എന്നിവർ പങ്കെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി സ്വാ​ഗതം പറഞ്ഞു. Read on deshabhimani.com

Related News