‘പതിരില്ല’ മയ്യിൽ മോഡലിന്‌

മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയുടെ വേളത്തെ നെല്ല് ഗോഡൗണിനോട് ചേർന്നുള്ള റൈസ് മിൽ


കണ്ണൂർ മണ്ണറിഞ്ഞും വിത്തറിഞ്ഞും വിപണിയറിഞ്ഞുമുള്ള നെൽകൃഷിയിലെ ‘മയ്യിൽ മോഡൽ’ രാജ്യത്തിനാകെ പ്രചോദനമാണെന്ന്‌ വിലയിരുത്തിയത്‌  നബാർഡാണ്‌. രാജ്യത്തെ കർഷക കൂട്ടായ്‌മകളുമായുള്ള  പ്രധാനമന്ത്രിയുടെ സംവാദത്തിലേക്ക്‌  മയ്യിൽ റൈസ്‌ പ്രൊഡ്യൂസർ കമ്പനി (എംആർപിസി) ക്ഷണിക്കപ്പെട്ടതോടെ മയ്യിൽ മാതൃകയുടെ നേട്ടങ്ങൾ ദേശീയ ശ്രദ്ധനേടുകയാണ്‌.  2017 ജൂൺ എട്ടിനാണ്‌ മയ്യിൽ ആസ്ഥാനമായി 417  കൃഷിക്കാർ ഓഹരി ഉടമകളായുള്ള കമ്പനി നിലവിൽ വന്നത്‌. 2020–-21  വർഷത്തെ വാർഷിക വിറ്റുവരവ്‌ രണ്ടുകോടിയാണ്‌. കൃത്യമായി ലാഭവിഹിതം നൽകുന്നു. നാടിന്റെ സുസ്ഥിര വികസനത്തിൽ നിർണായക സ്വാധീനം ചെലുത്തിയതിനുള്ള  സാക്ഷ്യപത്രമാണ്‌ ദേശീയ അംഗീകാരം.   ഇന്ത്യയിലെ ഒന്നാംകിട  കർഷക കൂട്ടായ്‌മയാണിന്ന്‌ കമ്പനി. നബാർഡിന്റെ ഏറ്റവും ഉയർന്ന ഗ്രേഡായ എയിലാണ്‌ എംആർസിപി.  ശാസ്ത്രീയ കൃഷിയിലൂടെ ഉൽപ്പാദന വർധനയിലേക്കും നവീന സാങ്കേതിക വിദ്യയിലൂടെ വൈവിധ്യവൽക്കരണത്തിലേക്കും കൃഷിയെ നയിക്കാൻ കമ്പനിക്കായി. മയ്യിൽ മോഡൽ നെൽകൃഷി  സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചു. വിത്തുമുതൽ വിപണിവരെയുള്ള എല്ലാത്തിനും  കൃത്യതാരീതി അവലംബിച്ചു.   ചെറുകിട റൈസ് മില്ലുകൾവഴി സ്വന്തമായി അരി ഉൽപ്പാദിപ്പിച്ച്‌  വിപണിയിലെത്തിച്ചു.  മയ്യിലും മട്ടന്നൂരും വിപണനകേന്ദ്രം തുടങ്ങി. ജില്ലാ പഞ്ചായത്ത്‌ കെട്ടിടത്തിൽ പുതിയ വിപണന സൗകര്യം ഒരുങ്ങുകയാണ്‌. മയ്യിൽ 50 ലക്ഷം രൂപ ചെലവിൽ പ്രതിദിനം 2000 കിലോ അരി  ഉൽപ്പാദിപ്പിക്കുന്ന  ആധുനികമിൽ  സ്ഥാപിക്കുന്നതിനും  നടപടിയായി. നെല്ല്‌  ഉൽപ്പാദനക്ഷമതയിൽ സംസ്ഥാന ശരാശരിയേക്കാൾ 50 ശതമാനം വർധന ഉണ്ടാക്കി. കർഷകരിൽനിന്ന്‌  നാലുലക്ഷം കിലോ നെല്ലാണ്‌ ഈ വർഷം സംഭരിച്ചത്‌.   കൃഷിയെ സംരംഭമാക്കി  കൃഷിയെ സംരംഭമാക്കി മാറ്റാൻ കഴിഞ്ഞതാണ്‌ ഏറ്റവും വലിയ നേട്ടം. യന്ത്രവൽക്കരണം, വൈവിധ്യവൽക്കരണം എന്നിവ സാധ്യമായി. മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയായിരുന്നു ആദ്യലക്ഷ്യം. പാടശേഖരത്തിൽ ഒരേ വിത്ത്‌ കൃഷിയിറക്കി. പരമ്പരാഗത നെല്ലിനങ്ങൾ സംരക്ഷിച്ചു. കർഷകർക്ക്‌ ആത്മവിശ്വാസം നൽകി ഉൽപ്പാദന പ്രക്രിയയിൽ നിരന്തരം ഇടപെട്ടു. നബാർഡ്‌ ഫണ്ടും കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സാങ്കേതിക സഹായവും കൃഷിവകുപ്പിന്റെയും പഞ്ചായത്തിന്റെയും സാമ്പത്തിക സഹായവും ലഭിച്ചു.  പി ജയരാജൻ (കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി) കൂടുതൽ തൊഴിലവസരം സൃഷ്‌ടിച്ചു മയ്യിലിനെ സംസ്ഥാനത്തെ ആദ്യ തരിശുരഹിത പഞ്ചായത്താക്കി  മാറ്റാൻ സഹായിച്ചത്‌  റൈസ്‌ പ്രൊഡ്യൂസർ കമ്പനിയാണ്‌. കൂടുതൽ തൊഴിലും സംരംഭവും സൃഷ്ടിച്ചു. യന്ത്രവൽക്കരണരീതി കർഷകരെ  പരിചയപ്പെടുത്താനായി. ഉൽപ്പാദനക്ഷമത വർധിച്ചതും വലിയ നേട്ടമാണ്‌.  കെ കെ റിഷ്‌ന (മയ്യിൽ  പഞ്ചായത്ത്‌ പ്രസിഡന്റ്‌) വലിയ അംഗീകാരം കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്‌ കമ്പനിയുടെ നേട്ടങ്ങൾ. പാടശേഖരങ്ങളുടെ അടിസ്ഥാനവികസനം, തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിന്  കാർഷിക കർമസേന, സംഘകൃഷി, ശാസ്ത്രീയ കൃഷിരീതി പ്രോത്സാഹനം, യന്ത്രവ‌ൽക്കരണം പരിശീലിപ്പിക്കൽ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, ഉൽപ്പന്നങ്ങൾക്ക് ന്യായവില, ഇടത്തട്ടുകാരുടെ ചൂഷണം അവസാനിപ്പിക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാനായി. ടി കെ  ബാലകൃഷ്‌ണൻ (എംഡി, 
എംആർപിസി) Read on deshabhimani.com

Related News