കോടിയേരി സർവീസ്‌ സഹകരണ ബാങ്ക്‌ എം എം നാണു നമ്പ്യാർ – എൻ രാഘവൻ സ്‌മാരക ലൈബ്രറി പുരസ്‌കാരം നൽകി



കോടിയേരി താലൂക്കിലെ മികച്ച ഗ്രന്ഥശാലക്ക്‌ കോടിയേരി സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ  എം എം നാണു നമ്പ്യാർ –-----എൻ രാഘവൻ സ്മാരക ലൈബ്രറി പുരസ്‌കാരം കൂറ്റേരി പൊയിൽ ജ്ഞാനപ്രകാശിനി വായനശാലയ്‌ക്ക്‌ സ്‌പീക്കർ എ എൻ ഷംസീർ സമർപ്പിച്ചു. ഇരുപതിനായിരം രൂപയും ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം വായനശാല പ്രസിഡന്റ്‌ പ്രനിൽകുമാർ, സെക്രട്ടറി കെ ചന്ദ്രൻ എന്നിവർ ചേർന്ന്‌ ഏറ്റുവാങ്ങി. കല്ലിൽ താഴെ ബാങ്ക് പരിസരത്ത്‌ ചേർന്ന ചടങ്ങിൽ പുരസ്‌കാര സമിതി ചെയർമാൻ സി കെ രമേശൻ അധ്യക്ഷനായി. പവിത്രൻ മൊകേരി ഗ്രന്ഥശാലയെ പരിചയപ്പെടുത്തി.  ബാങ്കിന്റെ പൊതുനന്മാ ഫണ്ടിൽനിന്ന്‌ ആശ്രയ ചാരിറ്റബിൾ സൊസൈറ്റിക്ക്‌ നൽകുന്ന 75,000 രൂപ ബാങ്ക്‌ പ്രസിഡന്റ്‌ എം വി ജയരാജൻ ആശ്രയ വർക്കിങ്ങ്‌ ചെയർമാൻ എ എൻ ഷംസീറിന്‌ കൈമാറി. സഹകരണ ജോയിന്റ്‌ രജിസ്‌ട്രാർ വി രാമകൃഷ്‌ണൻ, കെ വി വിജേഷ്‌, കെ സിന്ധു, വി സതി, എം വി സ്‌മിത, വി ദിവാകരൻ, കെ ഖാലിദ്‌, കെ രാമചന്ദ്രൻ, ടി എം ദിനേശൻ, പി സുരേഷ്‌ബാബു, എം വി ജയരാജൻ, ബാങ്ക്‌ സെക്രട്ടറി കെ പി അരുൺകുമാർ എന്നിവർ സംസാരിച്ചു.  ബാങ്കിന്റെയും നാടിന്റെയും വളർച്ചയിൽ നിസ്‌തുല സംഭാവന നൽകിയ രണ്ട്‌പേരുടെയും സ്‌മരണ നിലനിർത്താനാണ്‌ ബാങ്ക്‌ പുരസ്‌കാരം ഏർപ്പെടുത്തിയത്‌. Read on deshabhimani.com

Related News